Posted By Ansa Staff Editor Posted On

Lulu offer; യുഎഇയിൽ വമ്പൻ ഓഫറുകളുമായി ലുലു; കുട്ടികൾക്ക് സ്കോളർഷിപ്പും

മധ്യവേനലവധിക്ക് ശേഷം വീണ്ടും സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫർ അവതരിപ്പിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. കുട്ടികളുടെ പഠനോപകരണങ്ങൾക്കും സ്കൂൾ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്. ഇതിന് പുറമെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പും നൽകുന്നുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

കോക്കോമെലൻ, ഡിസ്നി, മാർവൽ, സ്റ്റാർവാർസ് തീമിൽ ഡിസൈൻ ചെയ്ത സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിൽ എന്നിവയും പ്രമുഖ ബ്രാൻഡുകളുടെ സ്കൂൾ ഷൂസുകൾ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പഠനോപകരണങ്ങൾ ലഭ്യമാണ്. 150 ദിർഹത്തിന് മുകളിൽ സ്കൂൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് സ്കോളർഷിപ് സ്കീമിൽ പങ്കെടുക്കാൻ സാധിക്കുക.

25 കുട്ടികൾക്ക് 10000 ദിർഹം വീതം സ്കോളർഷിപ് നേടാം. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. 200 വിജയികൾക്ക് 2 കോടിയുടെ ലുലു ഹാപ്പിനസ് പോയിന്റുകൾ നേടാനും സാധിക്കും. സമ്മാന പദ്ധതിയുടെ ഭാഗമായി 1000 പേർക്ക് ദുബായ് പാർക്ക്, ഗ്രീൻ പ്ലാനറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസ് സമ്മാനമായി നേടാം. സ്കൂൾ യൂണിഫോം റീസൈക്ലിങ് പദ്ധതിയും ലുലുവിൽ തുടങ്ങി.

ഉപയോഗിക്കാവുന്ന പഴയ സ്കൂൾ യൂണിഫോമുകൾ ലുലുവിൽ നൽകാം. ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗ യോ​ഗ്യമാക്കും. ഇതുപോലെ പഴയ ടെക്സ്റ്റ് ബുക്കുകളും ലുലുവിൽ എത്തിച്ച് നൽകിയാൽ അത് ആവശ്യക്കാർക്ക് ലഭ്യമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version