
ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനപ്പെരുമഴയുമായി മലയാളി
ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളി. ഈ മാസം മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്കും കര്‍ണാടകക്കാരനും ലക്ഷങ്ങള്‍ സമ്മാനം. 24 ലക്ഷത്തോളം രൂപ (ഒരു ലക്ഷം ദിര്‍ഹം) യാണ് സമ്മാനമായി നേടിയത്. മലയാളി സെയില്‍സ് എക്സിക്യൂട്ടീവ് ഷൈജു കരായത്തി (42) നാണ് ഭാഗ്യം തേടിയെത്തിയത്. 2010 മുതൽ ദുബായിൽ താമസിക്കുന്ന ഷൈജു കഴിഞ്ഞ 10 വർഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു.

ഒടുവിൽ 10 സുഹൃത്തുക്കളുമായി ചേർന്നെടുത്ത 273-ാം സീരീസിലെ ടിക്കറ്റിന് ഭാഗ്യം തുണച്ചു. സമ്മാനത്തുക ലഭിച്ചതിന് പിന്നാലെ ഷൈജുവിന്‍റെ വാക്കുകള്‍- ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ താൻ ആവേശത്താൽ മതിമറന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള കോൾ ലഭിക്കുന്നത് ഇതാദ്യമായാണ്.
യഥാർഥത്തിൽ ഒരു നറുക്കെടുപ്പിൽ വിജയിച്ചത് ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും, ഷൈജു പറഞ്ഞു. കർണാടകക്കാരനായ സുഹൈൽ അഹമദ് (35) ആണ് ഒരു ലക്ഷം ദിർഹം സമ്മാനം നേടിയ മറ്റൊരു വിജയി. ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന ഇദ്ദേഹം 2018 മുതൽ ഭാഗ്യപരീക്ഷണം നടത്തുകയാണ്. ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺ കോളെത്തുമ്പോൾ ഉറങ്ങുകയായിരുന്നു. മിക്കപ്പോഴും രാവിലെ ഫോൺ സൈലന്‍റ് മോഡിൽ വയ്ക്കാറുണ്ട്. എന്നാൽ, വിജയവിവരം അറിഞ്ഞ ദിവസം ഭാഗ്യത്തിന് ഫോൺ റിങ്ങിലുണ്ടായിരുന്നു-സുഹൈൽ അഹമദ് പറഞ്ഞു.
Comments (0)