Medical Leave in the UAE:യുഎഇയിലെ മെഡിക്കല്‍ ലീവ്; അവകാശങ്ങള്‍, നിയമങ്ങള്‍ തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം…

Medical Leave in the UAE: ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ രാജ്യത്ത് ഒരു തൊഴിലാളിക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളെക്കുറിച്ച് യഥാവിധം മനസ്സിലാക്കുന്നതിനും ഭാവിയില്‍ നിങ്ങളുടെ തൊഴിലുടമയുമായി ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമായി യുഎഇയിലെ മെഡിക്കല്‍ ലീവിനെ സംബന്ധിച്ച നിയമ വശങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  

യുഎഇയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവിനെ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. യുഎഇ തൊഴില്‍ നിയമത്തില്‍ (2021ലെ ഫെഡറല്‍ ഡിക്രി ബൈ ലോ നമ്പര്‍ 33) ശമ്പളമുള്ളതും ശമ്പളമില്ലാത്തതുമായ മെഡിക്കല്‍ ലീവിനെ സംബന്ധിച്ചുള്ള പ്രത്യേക അവകാശങ്ങള്‍, തൊഴിലുടമയുടെ അറിയിപ്പ്, പിരിച്ചുവിടല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ശമ്പളത്തോടുകൂടിയ മെഡിക്കല്‍ ലീവിന് എപ്പോഴാണ് നിങ്ങള്‍ക്ക് അര്‍ഹതയെന്നും സമയബന്ധിതമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. യുഎഇ തൊഴില്‍ നിയമപ്രകാരം മെഡിക്കല്‍ ലീവിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ:

മെഡിക്കല്‍ ലീവിനുള്ള യോഗ്യത
പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 90 ദിവസം വരെ മെഡിക്കല്‍ ലീവിന് അര്‍ഹതയുണ്ട്. ഈ അവധി (90 ദിവസം) തുടര്‍ച്ചയായോ അല്ലെങ്കില്‍ ഇടയ്ക്കിടെയോ എടുക്കാവുന്നതാണ്. അവധിയിലെ ശമ്പളം ഇനിപ്പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു:

  • ആദ്യത്തെ 15 ദിവസത്തെ മുഴുവന്‍ ശമ്പളവും
  • തുടര്‍ന്നുള്ള 30 ദിവസത്തേക്ക് പകുതി ശമ്പളം
  • ശേഷിക്കുന്ന 45 ദിവസത്തേക്ക് ശമ്പളമില്ലാത്ത അവധി

പ്രൊബേഷന്‍ കാലയളവില്‍, ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇക്കാലയളവില്‍ അവധി നല്‍കണോ വേണ്ടയോ എന്ന് തൊഴിലുടമയ്ക്ക് തീരുമാനിക്കാം.

ശമ്പളത്തോടുകൂടിയ മെഡിക്കല്‍ ലീവ് അനുവദിക്കാത്ത സാഹചര്യങ്ങള്‍
താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് അര്‍ഹതയുണ്ടാകില്ല:

  • ഇപ്പോഴും പ്രൊബേഷന്‍ കാലയളവില്‍ തുടരുന്ന തൊഴിലാളികള്‍ ആണെങ്കില്‍
  • മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കളില്‍ നിന്നാണ് രോഗം ഉണ്ടായതെങ്കില്‍
  • യുഎഇയിലെ നിയമങ്ങളും കമ്പനി നിയന്ത്രണങ്ങളും ജോലിസ്ഥലത്തെ സുരക്ഷാ നിര്‍ദ്ദേശങ്ങളും ജീവനക്കാരന്‍ ലംഘിച്ചാല്‍

യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം, ജീവനക്കാര്‍ക്ക് അസുഖം ബാധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ അസുഖത്തെക്കുറിച്ച് തൊഴിലുടമയെ അറിയിക്കണം. കൂടാതെ ജീവനക്കാരന്റെ അവസ്ഥ തെളിയിക്കുന്നതിനായി അംഗീകൃത മെഡിക്കല്‍ സ്ഥാപനം നല്‍കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണം.

അസുഖ അവധിയിലായിരിക്കുമ്പോള്‍ ഒരു ജീവനക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമകള്‍ക്ക് അനുവാദമില്ല. എന്നിരുന്നാലും ഒരു ജീവനക്കാരന് തന്റെ 90 ദിവസത്തെ മെഡിക്കല്‍ ലീവ് കഴിഞ്ഞിട്ടും ജോലിക്ക് കയറാന്‍ കഴിയുന്നില്ലെങ്കില്‍ തൊഴിലുടമയ്ക്ക് അയാളുടെ കരാര്‍ അവസാനിപ്പിക്കാന്‍ അവകാശമുണ്ട്. 

അസുഖ അവധിക്ക് അപേക്ഷിക്കാന്‍ ഡോക്ടറുടെ കുറിപ്പ് ആവശ്യമുണ്ടോ?
നിങ്ങളുടെ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് (എച്ച്ആര്‍) വകുപ്പുമായി അവരുടെ മെഡിക്കല്‍ ലീവ് നയത്തെക്കുറിച്ചും ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നതും നല്ലതാണ്. എന്നിരുന്നാലും, യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം ജീവനക്കാര്‍ അവരുടെ മെഡിക്കല്‍ ലീവ് തെളിയിക്കുന്നതിന് എമിറേറ്റിലെ പ്രാദേശിക ആരോഗ്യ അതോറിറ്റിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.

അഞ്ച് ദിവസത്തില്‍ കൂടുതലുള്ള മെഡിക്കല്‍ അവധികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അഞ്ച് ദിവസമോ അതില്‍ കുറവോ കാലയളവുള്ള മെഡിക്കല്‍ അവധിക്ക് ഒരു മെഡിക്കല്‍ കമ്മിറ്റിയുടെ അക്രഡിറ്റേഷന്‍ ആവശ്യമില്ലാതെ തന്നെ ഇലക്ട്രോണിക് ആയി അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നിരുന്നാലും, അവധി അഞ്ച് ദിവസത്തില്‍ കൂടുതലും ഒരു മാസം വരെ നീളുകയും ചെയ്താല്‍ ഫീസ് അടച്ച് അറ്റസ്റ്റേഷന്‍ ചെയ്യണം. തുടര്‍ന്ന് എമിറേറ്റിലെ മെഡിക്കല്‍ സബ് കമ്മിറ്റിയുടെ അംഗീകാരവും ആവശ്യമാണ്.

Medical Leave in the UAE: Your Comprehensive Guide to Rights, Laws, and Procedures

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version