Monkeypox in uae: യുഎഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂര്‍ സ്വദേശിക്കും കുരങ്ങുപനി സ്ഥിരീകരിച്ചു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ മലപ്പുറത്തും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.