New law in uae;ദുബായ്: അടുത്ത വര്‍ഷം യുഎഇയില്‍ പ്രധാനപ്പെട്ട പല മാറ്റങ്ങളും നിയമങ്ങളും അതോടൊപ്പം പുതുക്കിയ ഫീസ് നിരക്കുകളും നിലവില്‍ വരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ ട്രാഫിക് നിയമം, എയര്‍ ടാക്‌സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം, വിപുലീകരിച്ച സ്മാര്‍ട്ട് യാത്രാ സംവിധാനം, പ്ലാസ്റ്റിക് നിരോധനം, പുതിയ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍, പുതിയ സാലിക് ഗേറ്റുകള്‍, പുതുക്കിയ പാര്‍ക്കിംഗ് റേറ്റുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. പുതുവര്‍ഷത്തിനായി ഒരുങ്ങുമ്പോള്‍, യുഎഇയില്‍ പ്രതീക്ഷിക്കാവുന്ന ചില പ്രധാന മാറ്റങ്ങള്‍ ഇവയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
1. പുതിയ യുഎഇ ട്രാഫിക് നിയമം
ലോകമെമ്പാടുമുള്ള ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള ട്രാഫിക് നിയമത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഫെഡറല്‍ ഡിക്രി – നിയമം 2024ലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ്. ഡ്രൈവിങ് പ്രായം 17 ആയി കുറയ്ക്കുന്നതും വാഹനമോടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമുള്ള പുതുക്കിയ നിയന്ത്രണങ്ങളും ഉള്‍പ്പെടെ സുപ്രധാന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ നിയമം. 2025 മാര്‍ച്ച് 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
2. അബുദാബിയിലും ദുബായിലും എയര്‍ ടാക്‌സികള്‍
2025ല്‍ യുഎഇ നിവാസികള്‍ക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന പരിവര്‍ത്തനം അബുദാബിയിലും ദുബായിലും എയര്‍ ടാക്സികള്‍ അവതരിപ്പിക്കുന്നതാണ്. ഈ വര്‍ഷം, വിവിധ എമിറേറ്റുകള്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് – ഓഫ്, ലാന്‍ഡിങ് (ഇവിടിഒഎല്‍) വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു, 2025ല്‍ അബുദാബിയിലും ദുബായിലും അവ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അബുദാബിയില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും (എഡിഐഒ) ഇവിടിഒഎല്‍ വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനും തമ്മിലുള്ള കരാര്‍ പ്രകാരം കാറില്‍ 60 മുതല്‍ 90 മിനിറ്റ് വരെ സമയമെടുക്കുന്ന ദൂരം 10 മുതല്‍ 20 മിനിറ്റ് വരെ സമയത്തിനുള്ളില്‍ എയര്‍ ടാക്‌സികള്‍ വഴി യാത്ര ചെയ്ത് എത്താനാവും. ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയായ ജോബി ഏവിയേഷനും തമ്മിലുള്ള കരാര്‍ പ്രകാരം 2025 ഡിസംബറോടെ ദുബായിലും എയര്‍ ടാക്സികള്‍ ആരംഭിക്കാനാകും. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദുബായ് മറീന, പാം ജുമൈറ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ക്ക് സമീപം നാല് വെര്‍ട്ടിപോര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടാകും.
3. അല്‍ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനിക്കും
അല്‍ മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികള്‍ 2025 ജനുവരി പകുതിയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടെ ദുബായിലെ റോഡ് ഗതാഗതം കൂടുതല്‍ സുഗമമാകും. നിലവില്‍ അല്‍ മക്തൂം പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ദുബായ് ബസ് റൂട്ടുകള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
4. അബുദാബിയില്‍ സ്മാര്‍ട്ട് യാത്രാ സംവിധാനം
അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബയോമെട്രിക് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് ട്രാവല്‍ സിസ്റ്റം 2025ല്‍ എല്ലാ സുരക്ഷാ പ്രവര്‍ത്തന ടച്ച് പോയിന്റുകളിലേക്കും എല്ലാ എയര്‍ലൈനുകളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കുമായി വ്യാപിപ്പിക്കും. ഇത്തിഹാദ് എയര്‍വേയ്സിനും മറ്റ് അഞ്ച് എയര്‍ലൈനുകള്‍ക്കും ഒപ്പം യാത്ര ചെയ്യുന്നവര്‍ക്കായി ഫ്യൂച്ചറിസ്റ്റിക് സിസ്റ്റം ഘട്ടം ഘട്ടമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം, എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ ഇമിഗ്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഷോപ്പിങ് നടത്താനും എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാനും അവരുടെ ബോര്‍ഡിങ് പാസോ പാസ്പോര്‍ട്ടോ വെരിഫിക്കേഷനായി നല്‍കേണ്ട ആവശ്യമുണ്ടാവില്ല.
5. പ്ലാസ്റ്റിക് നിരോധനം വിപുലീകരിക്കും
സ്‌റ്റൈറോഫോം കണ്ടെയ്നറുകള്‍, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌റ്റൈറോഫോം കപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് എന്നിവ ദുബായില്‍ അടുത്ത വര്‍ഷം പൂര്‍ണമായി നിരോധിക്കും. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്.
6. ഡിജിറ്റല്‍ നോള്‍ കാര്‍ഡുകള്‍
ദുബായിലെ മെട്രോകളുടെയും ബസുകളുടെയും സ്ഥിരം ഉപയോക്താക്കള്‍ക്കും അവരുടെ ഫോണുകള്‍ അടുത്ത വര്‍ഷം നോല്‍ കാര്‍ഡായി ഉപയോഗിക്കാന്‍ സംവിധാനമൊരുക്കും. ഡിജിറ്റല്‍ നോല്‍ കാര്‍ഡ് സംരംഭം 2025ല്‍ എല്ലാ ഫോണ്‍ ഉപയോക്താക്കള്‍ക്കും വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ നോള്‍ കാര്‍ഡ് നിലവില്‍ സാംസംഗ്, ഹുവായ് ഫോണുകളില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ 2025ല്‍ എല്ലാ മൊബേല്‍ ഫോണകളിലും അത് ലഭ്യമാവും. വേണമെങ്കില്‍ പലചരക്ക് കടകളില്‍ ഷോപ്പിങ് നടത്താനും പാര്‍ക്കിങ്ങിന് പണം നല്‍കാനും നോല്‍ കാര്‍ഡ് ഉപയോഗിക്കാം.
7. അബുദാബിയിലെ ഭക്ഷണ ഓപ്ഷനുകള്‍
അടുത്ത വര്‍ഷം പകുതിയോടെ പലചരക്ക് ഷോപ്പിങ്ങും വളരെ എളുപ്പമാകും. വാങ്ങുന്ന സാധനങ്ങള്‍ പോഷക ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് കണ്ടെത്താന്‍ ലേബലില്‍ നല്‍കിയ എല്ലാ ചേരുവകളും വായിക്കേണ്ടതില്ല. അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സില്‍, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവ സഹകരിച്ച് നടപ്പിലാക്കുന്ന ഉല്‍പ്പന്നത്തിന്റെ പോഷകമൂല്യത്തെ ഗ്രേഡ് ചെയ്യുന്ന ലേബല്‍, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി ആദ്യം അബുദാബിയിലും പിന്നീട് യുഎഇയിലുടനീളവും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
8. ബസ് സ്റ്റോപ്പുകളില്‍ സൗജന്യ വൈഫൈ
എമിറേറ്റിലെ നാല് പ്രധാന ബസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ സൗജന്യ പബ്ലിക് വൈ ഫൈ ലഭ്യമാണ്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ദുബായ് ആര്‍ടിഎ പ്രഖ്യാപിച്ചു. പക്ഷെ, നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കാനും ഓണ്‍ലൈന്‍ സ്വകാര്യത നിലനിര്‍ത്താനും നിങ്ങള്‍ എവിടെയായിരുന്നാലും സൗജന്യ പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
9. പുതിയ സാലിക്ക് ചാര്‍ജുകള്‍
അഞ്ച് പാലങ്ങളുടെ നിര്‍മാണവും ഏഴ് മേഖലകളിലെ പാതകളുടെ വിപുലീകരണവും ഉള്‍പ്പെടുന്ന അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തെ തുടര്‍ന്ന് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ സജീവമാകും. 2025 ഫെബ്രുവരി മുതല്‍, ‘വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് സിസ്റ്റം’ ദുബായിലും പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയത്ത് 6 ദിര്‍ഹം, പ്രവൃത്തിദിവസങ്ങളിലെ തിരക്കില്ലാത്ത സമയത്ത് 4 ദിര്‍ഹം, ഞായറാഴ്ചകളില്‍ 4 ദിര്‍ഹം, രാവിലെ 1 മുതല്‍ 6വരെ സൗജന്യം എന്നിങ്ങനെയാണ് നിരക്ക്. പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയം രാവിലെ 6 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8വരെയും ആണ്. വാഹനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ അല്‍ സഫ ടോള്‍ ഗേറ്റുകള്‍ ഒന്നിലധികം തവണ കടന്നാല്‍ നിങ്ങളില്‍ നിന്ന് ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂ. അല്‍ മംസാറിലെ രണ്ട് ടോള്‍ ഗേറ്റുകള്‍ക്കും ഇതേ നിയമം ബാധകമാണ്.
10. ദുബായില്‍ പുതിയ പാര്‍ക്കിങ് നിരക്കുകള്‍
അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം, ഗ്രാന്‍ഡ് ഇവന്റ് പാര്‍ക്കിങ് എന്നിവയ്ക്ക് വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കും. തിരക്കേറിയ സമയത്തെ (രാവിലെ 8 – 10 വരെയും വൈകുന്നേരം 4 – രാത്രി 8 വരെയും) പ്രീമിയം പാര്‍ക്കിങ്ങിന് മണിക്കൂറിന് 6 ദിര്‍ഹവും സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിന് മണിക്കൂറിന് 4 ദിര്‍ഹമും തിരക്കില്ലാത്ത സമയം (രാവിലെ 10 – വൈകിട്ട് 4, രാത്രി 8 – 10 മണി) സൗജന്യവുമായിരിക്കും. 2025 മാര്‍ച്ച് അവസാനം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.