ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിചില്ല: മാനസിക വിഷമത്തിൽ എസ്ഒജി കമാൻഡോ സ്വയം വെടിയുതിർത്ത് മരിച്ചു

എസ്ഒജി കമാൻഡോ സ്വയം വെടിയുതിർത്ത് മരിച്ചു. ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിക്കാത്തതിന്റെ മാനസിക വിഷമത്തിലാണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വെടിയേറ്റു മരിച്ചത്. വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണു മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്‌പി ക്യാംപിൽവച്ച് റൈഫിൾ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ദീർഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാൻ കാരണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version