എയർപോർട്ടിൽ വച്ച് വിശന്നാൽ അവിടെയുള്ള റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ ആരും ഒന്ന് മടിക്കും. കീശകീറുന്ന നിരക്കിലാണ് എയർപോർട്ട് കഫേകളിൽ എല്ലാം ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാൽ പലരും അതിന് മുതിരാറില്ല. യഥാർത്ഥ വിലയുടെ രണ്ടോ മൂന്നോ ഇരട്ടി തുക ചുമത്തിയാണ് എയർപോർട്ടുകളിൽ ഭക്ഷണം വിൽക്കുന്നത്. അതുകൊണ്ട് വിശന്നാലും പലരും കടിച്ചുപിടിച്ച് സഹിക്കുന്നതാണ് പതിവ്. എന്നാൽ എയർപോർട്ട് ലോഞ്ചിൽ പ്രവേശിച്ചാൽ സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് പലർക്കും അറിവുള്ള കാര്യമല്ല. കൈവശം ക്രെഡിറ്റ്/ഡെബിറ്റ് കാർഡുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ലോഞ്ച് ആക്സസ് ചെയ്യാൻ കഴിയും. ഇതിനായി നിങ്ങളുടെ പക്കലുള്ള കാർഡ് യോഗ്യമാണോ എന്ന് പരിശോധിക്കുക മാത്രമാണ് വേണ്ടത്. ചെയ്യേണ്ടത് ഇത്രമാത്രം..
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
നിങ്ങളുടെ കയ്യിലുള്ള കാർഡിൽ ലോഞ്ച് ആക്സസ് ഉണ്ടോയെന്ന് പരിശോധിക്കുക. ഇതിനായി നിങ്ങളുടെ കാർഡിനൊപ്പം ലഭിച്ച മാനുവൽ വായിച്ചുനോക്കാം. എന്തെല്ലാം സേവനങ്ങൾ ലഭ്യമാണ് എന്നും എയർപോർട്ട് ലോഞ്ച് ആക്സസ് അതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മാനുവലിൽ എഴുതിയിരിക്കും.
അതുമല്ലെങ്കിൽ കാർഡ് നൽകിയ കമ്പനിയുടെ വെബ്സൈറ്റിൽ പരിശോധിക്കാം. കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് വിളിക്കേണ്ട കസ്റ്റമർ കെയർ നമ്പറിൽ ഇക്കാര്യം വിളിച്ചുചോദിക്കാം. എയർപോർട്ട് ലോഞ്ചിൽ നിങ്ങളുടെ കാർഡ് നൽകിയാൽ അവർക്കും ഇക്കാര്യം പരിശോധിക്കാൻ സാധിക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ഫ്ലൈറ്റ് താമസിച്ചാലും സൗജന്യ ഭക്ഷണം ലഭിക്കും. അതിന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടാകണമെന്നില്ല. സാങ്കേതിക കാരണങ്ങളാലോ കാലാവസ്ഥ പ്രതികൂലമായതിനാലോ നിങ്ങളുടെ ഫ്ലൈറ്റ് രണ്ട് മണിക്കൂറിലധികം വൈകിയാൽ എയർലൈൻ അധികൃതരിൽ നിന്ന് ഫ്രീ-മീൽ വൗച്ചർ വാങ്ങാവുന്നതാണ്.