Expat Invest through ksfe;പ്രവാസികൾക്ക് കെഎസ്എഫ്ഇ വഴി കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്എഫ്ഇ പ്രവാസി ചിട്ടി സമാഹരണത്തിന്റെ പ്രചരണാർഥം സൗദിയിലെ പ്രവാസി നിക്ഷേപകർക്ക് വേണ്ടി ദമാമിൽ നടത്തിയ യോഗത്തിൽ സംസാരിക്കുയായിരുന്നു മന്ത്രി. നാട്ടിലെ ബ്രാഞ്ചുകളിൽ പോകാതെ തന്നെ പ്രവാസികൾക്ക് ഓൺലൈനായി തന്നെ ചിട്ടിയിൽ നേരിട്ട് ചേരാവുന്നതും അടയ്ക്കാവുന്നതും ചിട്ടി വിളിക്കാവുന്നതുമടക്കമുളള നിക്ഷേപ സൗകര്യങ്ങളാണ് പ്രത്യേക വിഭാഗമായി ഒരുക്കിയിരിക്കുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
121 രാജ്യങ്ങളിൽ നിന്നും ഓൺലൈനായി പ്രവാസിചിട്ടി പദ്ധതിയിൽ നിക്ഷേപം നടത്തുന്നുണ്ട്. സൗദിയിൽ നിന്നുള്ള പ്രവാസി നിക്ഷേപകരുടെ എണ്ണം വർധിപ്പിക്കണം. ചെറിയ തുകകൾ നിക്ഷേപിച്ച് മികച്ചൊരു സുരക്ഷിത സമ്പാദ്യത്തിലെത്തിക്കാൻ ചെറിയ വരുമാനമുളളവർക്കും സാധ്യമാകും വിധമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പ്രവാസികൾക്ക് ആക്സിഡന്റ് ഇൻഷുറൻസ് സംബന്ധിച്ച് പഠനം നടത്തും. സംസ്ഥാന സർക്കാർ വിഭാഗങ്ങൾ ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചു വരികയാണ്. കേരളസർക്കാർ സേവനങ്ങൾക്കായി കിഫ്ബി വികസിപ്പിച്ച എറ്റവും മികച്ച സോഫ്റ്റവെയറാണ് ഉപയോഗിക്കുന്നത്. മദ്യത്തിൽ നിന്നുള്ള വരുമാനത്തിലും ഇന്ത്യയിലെ എട്ടാമത്തെയെ ഒൻപതാമത്തെയോ സംസ്ഥാനം മാത്രമാണ് കേരളം. മദ്യവും ലോട്ടറിയും മാത്രമാണ് കേരളത്തിന്റെ വരുമാനം എന്ന തരത്തിലുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മന്ത്രി പറഞ്ഞു.