Lottery Operations in uae; യുഎഇയിൽ ലോട്ടറിപ്രവർത്തനങ്ങൾ നടത്താൻ അനുമതിയുള്ളത് 3 ഓപ്പറേറ്റർമാർക്ക് മാത്രം : മറ്റെല്ലാ ലോട്ടറികളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു

യുഎഇയിലെ 3 ഓപ്പറേറ്റർമാർക്ക് മാത്രമേ യുഎഇയിൽ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്താൻ കഴിയൂ എന്ന് ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (GCGRA) അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം,LLC ക്ക് രാജ്യത്തിൻ്റെ ഏക ലോട്ടറി ഓപ്പറേഷൻ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. GCGRA റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസൻസ് ഇതാണ്.

കൂടാതെ, “മുമ്പുണ്ടായിരുന്ന ചില ലോട്ടറി പ്രവർത്തനങ്ങൾ” തുടരാൻ നിയമം അനുവദിക്കുന്നുണ്ട്. ഈ ചട്ടക്കൂടിനുള്ളിൽ, ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ – ഏകദേശം 30 വർഷമായി പ്രവർത്തിക്കുന്ന എയർപോർട്ട് ലോട്ടറികൾ എന്നിവയ്ക്ക് മാത്രമേ GCGRA യുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടരാൻ അധികാരമുള്ളൂ. നിലവിലുള്ള മറ്റെല്ലാ ലോട്ടറികളും തുടർ പ്രവർത്തനങ്ങൾക്കായി പരിഗണിക്കില്ലെന്നും , അവയെല്ലാം അടച്ചുപൂട്ടാൻ GCGRA ഉത്തരവിട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version