വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട യാത്രക്കാർക്ക് കിട്ടിയത് മുട്ടൻ പണി!!! ഒടുവിൽ സംഭവിച്ചത്…

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ബോർഡിം​ഗ് പാസ് തീയതി മാറി നൽകി. സെപ്തംബർ 20-ാം തീയതി യാത്ര ചെയ്യാൻ എത്തിയവർക്ക് 21 എന്ന് രേഖപ്പെടുത്തിയ പാസ് ആണ് നൽകിയത്. കോഴിക്കോട് – ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന 22-ലേറെ യാത്രക്കാർക്കാണ് ഇത്തരത്തിൽ ബോർഡിം​ഗ് പാസ് തീയതി മാറ്റി രേഖപ്പെടുത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പാസ്‌പോർട്ടിലും ബോർഡിങ് പാസിലും സീൽ ചെയ്ത ശേഷം തങ്ങളെ സെക്യൂരിറ്റി ചെക്കിങ്ങിനു മുമ്പ് മുക്കാൽ മണിക്കൂറോളം കാത്തുനിർത്തിച്ചതായി യാത്രക്കാർ പറഞ്ഞു. പിന്നീട്, വീണ്ടും എമിഗ്രേഷനിലേക്കു കൊണ്ടുപോയി തെറ്റായ തീയ്യതിയുള്ള ബോർഡിങ് പാസ് തിരികെ വാങ്ങി പുതിയ തിയ്യതിയുള്ളത് സീൽ ചെയ്ത് നൽകി.

ബോർഡിങ് പാസിലെ പിഴവിനു പുറമേ, ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂറോളം വൈകുകയും ചെയ്തു. വൈകിട്ട് 7.30-നു മാത്രമേ പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, ക്ലറിക്കൽ തകരാറാണ് സംഭവിച്ചതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം വിമാനങ്ങളാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത്. പ്രവാസികൾ ആശ്രയിക്കുന്ന എയർപോർട്ടിൽ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നത് തുടർക്കഥയായിട്ടും വേണ്ട നടപടികളൊന്നും അധികൃതർ കൈകൊള്ളുന്നില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *