Petrol price in uae;പ്രവാസികൾക്ക് കോളടിച്ചു; ഏപ്രിൽ മുതൽ വലിയൊരു തുക ലാഭിക്കാം, പ്രഖ്യാപനം ഉടൻ

Petrol price in uae:അബുദാബി: ആഗോളതലത്തിൽ വില കുത്തനെ താഴ്‌ന്നതിനാൽ ഏപ്രിൽ മാസത്തിൽ യുഎഇയിൽ പെട്രോൾ വില കുറയാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. വരും ദിവസങ്ങളിൽ തന്നെ അടുത്ത മാസത്തെ പെട്രോൾ വിലയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും. എല്ലാ മാസത്തിന്റെയും അവസാന ദിവസമാണ് പുതുക്കിയ നിരക്കുകൾ യുഎഇ സർക്കാർ പ്രഖ്യാപിക്കുന്നത്. മാർച്ചിൽ, സൂപ്പർ 98 ലിറ്ററിന് 2.73 ദിർഹവും സ്പെഷ്യൽ 95ന് 2.61 ദിർഹവും ഇ-പ്ലസിന് 2.54 ദിർഹവുമായിരുന്നു വില.

ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു. ആഗോളതലത്തിൽ, വെള്ളിയാഴ്‌‌ച ആദ്യ വ്യാപാരത്തിൽ ബ്രെന്റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു വില. ആഗോള സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം മറികടക്കുമ്പോൾ അസംസ്‌കൃത എണ്ണയുടെ വിലയിൽ ചാഞ്ചാട്ടം വർദ്ധിച്ചേക്കാമെന്ന് ടിക്‌മില്ലിലെ മാനേജിംഗ് പ്രിൻസിപ്പൽ ജോസഫ് ഡാഗ്രി ഖലീജ് ടൈംസിനോട് പറഞ്ഞു.

വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ് തീരുവ ചുമത്തും എന്ന പ്രഖ്യാപനവും ആഗോള ഡിമാന്‍ഡ് ദുര്‍ബലപ്പെടുത്താന്‍ ഭീഷണിയാകുന്ന വ്യാപാര പിരിമുറുക്കങ്ങളുടെയും സാമ്പത്തിക ആഘാതങ്ങളേയും കുറിച്ചുള്ള ആശങ്കകള്‍ക്കും വിപണി പ്രതികരിക്കുന്നുണ്ട്. വെനിസ്വേലന്‍ എണ്ണ കയറ്റുമതിയിലെ സാദ്ധ്യത കുറയ്ക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഹ്രസ്വകാലത്തേക്ക് വിതരണം ഒരു പരിധിവരെ നിയന്ത്രണത്തിലാക്കിയേക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version