Rain alert in uae;അബുദാബി ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാകും. അറബിക്കടലിലെ ഉയർന്ന് നിൽക്കുന്ന ന്യൂനമർദം ഒമാനിലേയ്ക്ക് നീങ്ങുന്നതിന്‍റെ ഭാഗമായിട്ടാണ് മഴ പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യുഎഇയിലെ വടക്ക്-കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലെ ചില ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതകളിൽ മഴ പെയ്യും. കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ മുന്നറിയിപ്പിന്‍റെ വെളിച്ചത്തിൽ യുഎഇ ദേശിയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.
English Summary:
Rain in various parts of the UAE from today until Friday.