Ramadan 2025 in uae;ജോലി സമയം കുറയ്ക്കല്‍, സൗജന്യ പാര്‍ക്കിങ്, സ്‌കൂള്‍ ഷെഡ്യൂളുകളില്‍ മാറ്റം..; യു.എ.ഇയില്‍ റമദാനിലെ പ്രധാന മാറ്റങ്ങള്‍ അറിയാം

Ramadan 2025 in uae; അബൂദബി: ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ ആഗതമാകാനിരിക്കെ, യു.എ.ഇ നിവാസികള്‍ക്ക് വിശുദ്ധ മാസത്തില്‍ ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതിനായി നിരവധി മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്. കുറഞ്ഞ ജോലി സമയം, ഇഫ്താര്‍ സമയത്ത് സൗജന്യ പാര്‍ക്കിംഗ്, സ്‌കൂള്‍ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ആണ് അവതരിപ്പിച്ചത്. പുതുക്കിയ ഓഫിസ് സമയം, ടോള്‍ നിരക്കുകള്‍, വിപുലീകരിച്ച മാള്‍ സമയക്രമം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം പുണ്യമാസത്തില്‍ ആരാധനാകര്‍മങ്ങള്‍ക്ക് തടസ്സം നില്‍ക്കാത്ത വിധത്തില്‍ ദൈനംദിന ദിനചര്യകള്‍ ലഘൂകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണെന്ന് അധികൃതര്‍ അറിയിച്ചു.
റമദാനിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

കുറഞ്ഞ ജോലി സമയം: മുസ്ലിംകള്‍ അല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ദിവസേന ജോലിസമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് ഉണ്ടാകും. ഇത് വിശുദ്ധ മാസത്തില്‍ മികച്ച തൊഴില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

സൗജന്യ പാര്‍ക്കിംഗും പുതിയ ടോള്‍ സമയക്രമങ്ങളും: പാര്‍ക്കിംഗ് ഫീസും സാലിക് ടോളുകളും റമദാനില്‍ പ്രത്യേക ഷെഡ്യൂളുകള്‍ അനുസരിച്ചായിരിക്കും. ഇഫ്താര്‍ സമയത്ത് സൗജന്യ പാര്‍ക്കിംഗ് ലഭ്യമാകും. ടോള്‍ നിരക്കുകള്‍ ക്രമീകരിക്കും.
റമാദാനിലെ പീക്ക് സമയങ്ങള്‍ (രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ) 6 ദിര്‍ഹമും ഓഫ്പീക്ക് സമയങ്ങള്‍ (രാവിലെ 7 മുതല്‍ രാവിലെ 9 വരെയും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 2 വരെയും) 4 ദിര്‍ഹമും ആയി കുറയ്ക്കും. 
പുലര്‍ച്ചെ 2 മുതല്‍ രാവിലെ 7 വരെ ടോള്‍ ഫ്രീ.

സ്‌കൂള്‍ സമയം കുറച്ചു: 2025 ലെ ഔദ്യോഗിക സ്‌കൂള്‍ സമയക്രമം ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദുബൈയുടെ സ്‌കൂള്‍ നിയമപ്രകാരം ക്ലാസ് സമയം അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടാകൂ. വെള്ളിയാഴ്ചത്തെ ക്ലാസുകള്‍ ഉച്ചയോടെ അവസാനിക്കും. സ്വകാര്യ സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ രീതി പിന്തുടരാനാണ് സാധ്യത.

രാത്രി ഷോപ്പിംഗ്, ഡൈനിംഗ്: വൈകുന്നേരം ഷോപ്പിങ്ങിന് ഇറങ്ങുന്നവര്‍ക്ക് സേവനം ലഭിക്കാനായി മാളുകള്‍ കൂടുതല്‍ നേരം തുറന്നിരിക്കും. അതേസമയം റെസ്റ്റോറന്റുകള്‍ കൂടുതലും വൈകുന്നേരത്തിന് ശേഷമായിരിക്കും പ്രവര്‍ത്തിക്കുക. നോമ്പ് സമയങ്ങളില്‍ അടച്ചിട്ട പ്രദേശങ്ങളില്‍ ഡൈന്‍ഇന്‍ സേവനങ്ങളും ടേക്ക് വേ ഓപ്ഷനുകളും ഉണ്ടാകും.

2025 ലെ റമദാന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങുമെന്നാണ് കരുതുന്നത്. എങ്കിലും ഇത് ചാന്ദ്രപിറവി അനുസരിച്ചായിരിക്കും. പവാചകന് വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസമാണിത്. ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം, ആത്മീയ ധ്യാനം എന്നിവ വര്‍ധിപ്പിച്ച് വിശ്വാസികള്‍ സൃഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്ന മാസം കൂടിയാണിത്. 


UAE Announces Key Changes for Ramadan 2025

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version