Ramadan in UAE;സീറോ ഫിനാൻസ്, ഫ്രീ ഇന്ധനം, വർഷങ്ങളോളം ഇൻഷുറൻസ്… യുഎഇയിൽ കാർ വാങ്ങുന്നുവെങ്കിൽ ഇപ്പോഴാണ് സമയം

Ramadan in UAE;ദുബായ്: ഈ റമദാനിലും ചെറിയ പെരുന്നാളിനും യുഎഇയിലെ പുതിയ കാർ വാങ്ങുന്നവർക്കായി വലിയ ഓഫറുകൾ ആണ് വിവിധ ഡീലർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ ഫിനാൻസിംഗ് ആയോ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളോ മറ്റോ ആയി ഡീലർമാർ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത കാലയളവിലേക്കുള്ള ഇന്ധനച്ചെലവ് അടയ്ക്കുന്നതുൾപ്പെടെയുള്ള ഓഫറുകളും ഉണ്ട്. ഇതിൽ ഏറ്റവും ആകർഷണീയത 0% മൾട്ടി-ഇയർ ഫിനാൻസിംഗാണെന്ന് കാർ മോഹികൾ പറയുന്നു. 

 വാങ്ങുന്നവർക്ക് അവരുടെ ഇഷ്ട മോഡൽ തിരഞ്ഞെടുത്ത് സാധാരണയായി മൂന്നോ അഞ്ചോ വർഷം വരെ നീളുന്ന കാലയളവുകളിലേക്ക് പലിശ രഹിത ഗഡുക്കളായി അടയ്ക്കാം. ഈ വായ്പകളുടെ പലിശ ഓഫർ കാലയാളവിന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. എൻട്രി ലെവൽ സെഡാൻ ആയാലും ഒരു പ്രീമിയം എസ്‌യുവി ആയാലും EV ആയാലും പ്രശ്നമില്ല, സീറോ ഫിനാൻസിംഗ് ലഭിക്കുമെന്ന് ദുബൈയിലെ ഡീലറുടെ ജനറൽ മാനേജർ പറഞ്ഞു. വാങ്ങുന്നയാളിൽ നിന്ന് കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ കാർ വാങ്ങുന്നതിന് ഒപ്പുവയ്ക്കാൻ പോലും ചില ഡീലർമാർ തയ്യാറാണ്. 

 ഫിനാൻസ് ഓഫറുകൾ ശരാശരി 4.8 വർഷത്തെ ദൈർഘ്യമുള്ളതും പലിശ രഹിതവുമാണെന്ന് ഓട്ടോഡാറ്റ എംഇയുടെ മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ഫ്യൂച്ച്സ് പറഞ്ഞു. ഇത്തരം ഡീലുകളിൽ ഉപഭോക്താവിന് 5 വർഷത്തേക്ക് ഇന്ധനം, വൈദ്യുതി, ഇൻഷുറൻസ് എന്നിവ ഒഴികെയുള്ള അധിക ചെലവുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല- അദ്ധേഹം പറഞ്ഞു.

 ഡീലർമാർ 7 മുതൽ 10 വർഷം വരെ (അല്ലെങ്കിൽ 1 ദശലക്ഷം കിലോമീറ്റർ ഓട്ടം) ദീർഘിപ്പിച്ച വാറണ്ടികൾ ഈയടുത്തായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവ തുടരുമ്പോൾതന്നെ 0% ധനസഹായവും സൗജന്യ മൾട്ടി-ഇയർ ഇൻഷുറൻസും ലഭിക്കുന്നു. 

കഴിഞ്ഞ 12 മാസത്തിനുള്ളിൽ മാത്രം മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ ബോർഡിലുടനീളം 15%-35% വർദ്ധിച്ചുവെന്നു ഇൻഷുറൻസ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. 

Ramadan in UAE: Car buyers go for 0% finance and multi-year free insurance

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version