
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം യുഎഇ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
രണ്ടാം തവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ യാത്രയിൽ നിക്ഷേപ കരാറിൽ ഒപ്പുവെക്കുന്നതിനായി മെയ് മാസത്തിൽ സൗദി അറേബ്യ സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ തിങ്കളാഴ്ച പറഞ്ഞതിന് പിന്നാലെ ഖത്തറിലും, യുണൈറ്റഡ് അറബ് എമിറേറ്റുകളിലും സന്ദർശനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ

“അത് അടുത്ത മാസമാകാം, ഒരുപക്ഷേ കുറച്ചുകൂടി വൈകിയേക്കാം,” ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Comments (0)