പ്രവാസികൾക്ക് തിരിച്ചെത്തി… പെ​രു​ന്നാ​ൾ അ​വ​ധിക്ക് ഉ​യ​ർ​ന്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ

പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ. പെ​രു​ന്നാ​ൾ അ​വ​ധി അ​ടു​ക്കു​മ്പോ​ഴേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ട​ക്ക​മു​ള്ള എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളും നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി.

ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ ഈ ​മാ​സം 18 മു​ത​ൽ ത​ന്നെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​മാ​സം 27, 28, 30 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഈ​ദു​ൽ ഫി​ത്ർ തി​ങ്ക​ളാ​ഴ്ച വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ല​ഭി​ക്കു​മെ​ന്നും അ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ നാ​ട്ടി​ൽ പോ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലു​മാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തു​ന്ന​ത്.

അ​തോ​ടൊ​പ്പം വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഇ​ക്ക​ണോ​മി ക്ലാ​സി​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ന്റെ നി​ര​ക്കാ​ണ് ഓ​ൺ​ലൈ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് എ​ക്സ്പ്ര​സ് ലൈ​റ്റ്, എ​ക്സ്പ്ര​സ് വാ​ല്യൂ, എ​ക്സ്പ്ര​സ് ഫ്ല​ക്സി, എ​ക്സ്പ്ര​സ് ബി​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും താ​ഴ്ന്ന ലൈ​റ്റ് വി​ഭാ​ഗ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് ഹാ​ൻ​ഡ് ബാ​ഗു​ക​ൾ മാ​ത്രം കൊ​ണ്ടു​പോ​വാ​നു​ള്ള ആ​നു​കൂ​ല്യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.

മ​റ്റു ല​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ടി​ക്ക​റ്റ് മാ​റു​മ്പോ​ൾ പ​ണം ഒ​ന്നും തി​രി​ച്ചു​കി​ട്ടി​ല്ല. ഒ​മാ​ൻ എ​യ​റി​നും സൂ​പ്പ​ർ സേ​വ​ർ, കം​ഫ​ർ​ട്ട്, ഫ്ല​ക്സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും താ​ഴ​ത്തു​ള്ള സൂ​പ്പ​ർ സേ​വ​റി​ൽ ഏ​ഴ് കി​ലോ കാ​ബി​ൻ ബാ​ഗേ​ജ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക.

ടി​ക്ക​റ്റ് മാ​റ​ണ​മെ​ങ്കി​ൽ 40 റി​യാ​ൽ ന​ൽ​കേ​ണ്ടി വ​രും. സ​ലാം എ​യ​റി​ലും ലൈ​റ്റ്, സേ​വ​ർ, വാ​ല്യു, ഫ്ല​ക്സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ലേ​റ്റ് വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു കി​ലോ ബാ​ഗേ​ജ് മാ​ത്ര​മാ​ണ് കൂ​ടെ കൊ​ണ്ടു​പോ​വാ​ൻ ക​ഴി​യു​ക. ഓ​ൺ​ലൈ​നി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ നി​ര​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത് ഏ​റ്റ​വും താ​ഴ​ത്തു​ള്ള വി​ഭാ​ഗ​ത്തി​ലാ​യി​രി​ക്കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ ​മാ​സം 23 മു​ത​ൽ ത​ന്നെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഏ​റ്റ​വും താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ൽ മാ​ർ​ച്ച് 21ന് 53 ​റി​യാ​ലാ​ണ് നി​ര​ക്ക്. 28ന് ​നി​ര​ക്ക് 113 റി​യാ​ലാ​യി ഉ​യ​രു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 27ന് 145 ​റി​യാ​ലും 28ന് 123 ​റി​യാ​ലും 29ന് 145 ​റി​യാ​ലു​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ലെ നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് താ​ഴ്ന്ന നി​ര​ക്ക് വി​ഭാ​ഗ​ത്തി​ൽ 27, 28 തീ​യ​തി​ക​ളി​ൽ 98 റി​യാ​ലും 29ന് 86 ​റി​യാ​ലു​മാ​ണ്. കൊ​ച്ചി​യി​ലേ​ക്ക് 27, 28 തീ​യ​തി​ക​ളി​ൽ 98 റി​യാ​ലാ​ണ് അ​ഞ്ച് കി​ലോ ഹാ​ൻ​ഡ് ബാ​ഗ് മാ​ത്രം കൊ​ണ്ടു​പോ​വാ​ൻ ക​ഴി​യു​ന്ന വി​ഭാ​ഗ​ത്തി​ലെ നി​ര​ക്ക്.

ഒ​മാ​ൻ എ​യ​റി​ന്റെ ഏ​ഴു കി​ലോ ല​ഗേ​ജ് മാ​ത്രം കൊ​ണ്ടു​പോ​വാ​ൻ ക​ഴി​യു​ന്ന വി​ഭാ​ഗ​ത്തി​ൽ നി​ര​ക്കു​ക​ൾ 27ന് 106 ​റി​യാ​ലാ​യി ഉ​യ​രു​ന്നു​ണ്ട്. 28ന് 127 ​റി​യാ​ലാ​ണ് നി​ര​ക്ക്. സ​ലാം എ​യ​റി​ന്റെ അ​ഞ്ച് കി​ലോ ഹാ​ൻ​ഡ് ബാ​ഗ് മാ​ത്രം കൊ​ണ്ടു​പോ​വാ​ൻ ക​ഴി​യു​ന്ന വി​ഭാ​ഗ​ത്തി​ൽ 27ന് 115 ​റി​യാ​ലാ​ണ് നി​ര​ക്ക്. 28ന് 93 ​റി​യാ​ൽ ന​ൽ​കേ​ണ്ടി വ​രും. മ​റ്റ് ഉ​യ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടി​യ നി​ര​ക്കു​ക​ളാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version