A complete parking guide in dubai; യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്‌കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ് ഇതാ..

a complete parking guide in uae;ദുബൈ: റമദാനോടനുബന്ധിച്ച് യുഎഇയിലുടനീളമുള്ള പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് ക്രമീകരിച്ചു. ചില എമിറേറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ചില സമയങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. റമദാന്‍ ആരംഭിച്ചതോടെ യുഎഇയില്‍ ടോള്‍ ഗേറ്റ് പ്രവര്‍ത്തന സമയത്തിലും ജീവനക്കാരുടെ ജോലി സമയത്തിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമയത്തിലും മാറ്റങ്ങളുണ്ടായിരുന്നു.

റമദാന്‍ മാസത്തില്‍ ഗതാഗതവുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് ഇഫ്താറിന് മുമ്പുള്ള സമയങ്ങളില്‍, വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ വാഹനമോടിക്കുന്നവരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

ദുബൈ, ഷാര്‍ജ, അജ്മാന്‍, അബൂദബി എന്നിവിടങ്ങളിലെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനങ്ങളിലെ എല്ലാ മാറ്റങ്ങളിലേക്കുമുള്ള ഒരു ഗൈഡ് ഇതാ:

ദുബൈ
ദുബൈയില്‍, റമദാനില്‍ വാഹനമോടിക്കുന്നവരുടെ ആവശ്യങ്ങള്‍ കണക്കിലെടുക്കുന്നതിനായി തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള രണ്ട് പീരീയഡുകളായി പണമടച്ചുള്ള പാര്‍ക്കിംഗ് സമയം വിഭജിച്ചിട്ടുണ്ട്. നഗരത്തിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ആദ്യ പീരീയഡില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും രണ്ടാം പീരീയഡില്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 12 വരെയും പാര്‍ക്കിംഗ് നിരക്കുകള്‍ ബാധകമായിരിക്കും.

ഈ ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 8 വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ഞായറാഴ്ച ദിവസം മുഴുവനും സൗജന്യമായിരിക്കും. അതേസമയം, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കെട്ടിടങ്ങള്‍ 24/7 പ്രവര്‍ത്തിക്കും.

ഷാര്‍ജ
റമദാന്‍ മാസത്തില്‍ എമിറേറ്റിലുടനീളം പെയ്ഡ് പബ്ലിക് പാര്‍ക്കിംഗ് സമയം നീട്ടിയതായി ഷാര്‍ജ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ പാര്‍ക്കിംഗിന് വാഹന ഉടമകളില്‍ നിന്ന് നിരക്ക് ഈടാക്കും. വര്‍ഷത്തിലെ മറ്റു മാസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെയുള്ള സാധാരണ പാര്‍ക്കിംഗ്  സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതലാണ് ഇത്. വെള്ളിയാഴ്ച പതിവുപോലെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും.

അജ്മാന്‍
റമദാന്‍ മാസത്തില്‍ ശനിയാഴ്ച മുതല്‍ വ്യാഴം വരെയുള്ള രണ്ട് ഇടവേളകളായി അജ്മാനും പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയവും വിഭജിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും രാത്രി 8 മുതല്‍ 12 വരെയും വാഹനമോടിക്കുന്നവര്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടിവരും. ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 8 മണി വരെയുള്ള സമയം സൗജന്യമായിരിക്കും.

അബൂദബി
അതേസമയം, അബൂദബിയിലെ പണമടച്ചുള്ള പാര്‍ക്കിംഗ് സമയം റമദാന്‍ മാസത്തില്‍ മാറ്റമില്ലാതെ തുടരും. എമിറേറ്റിലുടനീളം പണമടച്ചുള്ള പാര്‍ക്കിംഗ് സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ്.

ടോള്‍ ഗേറ്റ് സമയം  
തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 8 മുതല്‍ 10 വരെ തിരക്കേറിയ സമയങ്ങളില്‍ വാഹനമോടിക്കുന്നവരില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കും. വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും വാഹനമോടിക്കുന്നവരില്‍ നിന്ന് നിരക്ക് ഈടാക്കും. ഞായറാഴ്ച, ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും.

Revised paid public parking hours across the UAE, complete parking guide in the emirates of Sharjah, Dubai and Abu Dhabi

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version