റോ​ബോ ടാ​ക്‌​സി യുഎഇയിൽ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​യ ഓ​ട്ടോ​ഗാ​യാ​ണ് ത​ങ്ങ​ളു​ടെ റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ല്‍ ആ​രം​ഭി​ച്ച​തെ​ന്ന് വാം ​റി​പ്പോ​ര്‍ട്ട് ചെ​യ്തു.


സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം. റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണം അ​ബൂ​ദ​ബി​യി​ലെ ന​ഗ​ര ഗ​താ​ഗ​ത​ത്തി​ന്‍റെ ബൃ​ഹ​ത്താ​യ പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് ഓ​ട്ടോ​ഗോ​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ കി​ന്‍റ​സു​ഗി ഹോ​ള്‍ഡി​ങ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സീ​ന്‍ ടി​യോ പ​റ​ഞ്ഞു. റോ​ഡ് സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ക, സു​സ്ഥി​ര ഗ​താ​ഗ​തം കൈ​വ​രി​ക്കു​ക എ​ന്നീ ര​ണ്ടു ല​ക്ഷ്യ​ങ്ങ​ളാ​ണ് റോ​ബോ ടാ​ക്‌​സി​ക​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

പൊ​തു​നി​ര​ത്തു​ക​ളി​ലെ അ​ത​തു സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി വാ​ഹ​നം എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന പ​രീ​ക്ഷ​ണ​യോ​ട്ടം ചൈ​നീ​സ് ടെ​ക് അ​തി​കാ​യ​രാ​യ ബൈ​ഡു​വി​ന്‍റെ സ​ഹ​സ്ഥാ​പ​ന​മാ​യ അ​പ്പോ​ളോ ഗോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഓ​ട്ടോ​ഗോ ന​ട​ത്തു​ന്ന​ത്. 2026ഓ​ടെ അ​ബൂ​ദ​ബി​യി​ലു​ട​നീ​ളം റോ​ബോ ടാ​ക്‌​സി​ക​ള്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് റോ​ബോ ടാ​ക്‌​സി​യെ പ​ര്യാ​പ്ത​മാ​ക്കു​ക​യെ​ന്ന​തും പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​ണ്.

യൂ​ബ​റും ചൈ​ന​യു​ടെ വീ ​റൈ​ഡും ചേ​ര്‍ന്ന് ഡി​സം​ബ​റി​ല്‍ പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ വാ​ണി​ജ്യ ഡ്രൈ​വ​ര്‍ര​ഹി​ത വാ​ഹ​ന സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. യാ​സ് ഐ​ല​ന്‍ഡി​ല്‍ ന​ട​ത്തി​വ​രു​ന്ന ഡ്രൈ​വ​ര്‍ര​ഹി​ത ടാ​ക്‌​സി​യാ​ണ് യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി സേ​വ​നം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version