ഈദ് സമയത്ത് (മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ) ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

പതിവ് ഷെഡ്യൂളുകൾ 2025 ഏപ്രിൽ 2-ന് പുനരാരംഭിക്കും. അപ്ഡേറ്റ് ചെയ്ത ബസ് ഷെഡ്യൂളുകൾ അറിയാൻ യാത്രക്കാർക്ക് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, അല്ലെങ്കിൽ ഹുവായ് ആപ്പ് ഗാലറി എന്നിവയിൽ നിന്ന് ഷെയ്ൽ ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും ആർടിഎ അറിയിച്ചു.
