Posted By Ansa Staff Editor Posted On

ഷാർജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം : മരിച്ചവരുടെ എണ്ണം അഞ്ചായി

ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിൽ ഇന്നലെ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചത് നാല് ആഫ്രിക്കൻ സ്വദേശികളാണെന്നാണ് വിവരം.

സംഭവത്തിന്റെ ആഘാതത്തിൽ നാൽപ്പത് വയസ്സുള്ള ഒരു പാകിസ്ഥാൻ സ്വദേശിയും ഹൃദയാഘാതം മൂലം മരിച്ചു. മരിച്ച 4 പേരുടെ മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. റെസിഡൻഷ്യൽ ടവറിന്റെ 44-ാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ മറ്റ് ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു, സംഭവത്തിൽ പരിക്കേറ്റവർ നിലവിൽ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്.

148 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ നിന്നാണ് തീ പടർന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല , കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി സ്ഥലം പോലീസിന് കൈമാറിയിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version