
Performance bonus in uae;ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍
Performance bonus in uae:ദുബൈ: ദുബൈ സര്‍ക്കാരിലെ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് പ്രഖ്യാപിച്ച് കിരീടവകാശി ഷെയ്ഖ് ഹംദാന്‍. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 277 മില്യണ്‍ ദിര്‍ഹത്തിന്റെ പെര്‍ഫോമന്‍സ് ബോണസ് അംഗീകരിച്ചതായി ഷെയ്ഖ് ഹംദാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘നിങ്ങളുടെ സമര്‍പ്പണവും പ്രതിബദ്ധതയും ദുബൈയുടെ വിജയത്തില്‍ നിര്‍മായകമാണ്, നിങ്ങള്‍ സര്‍ക്കാര്‍ സേവനത്തിലെ മികവ് അനുദിനം ഉയര്‍ത്തുന്നു, നിങ്ങളുടെ നിരന്തര ശ്രമങ്ങളിലൂടെ ദുബൈ ആഗോളതലത്തില്‍ ഉയരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ഇതിനു മുമ്പും ദുബൈ സര്‍ക്കാര്‍ പെര്‍ഫോമന്‍സ് ബോണസായി ഉയര്‍ന്ന തുക പ്രഖ്യാപിച്ചിരുന്നു. 2023ല്‍ 152 മില്യണ്‍ ദിര്‍ഹമാണ് ബോണസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പുറത്തുവന്ന ഒരു സര്‍വേയില്‍ യുഎഇ നിവാസികളില്‍ 75 ശതമാനം പേരും ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു.

Comments (0)