Silver rate in uae; യുഎഇയില്‍ നിന്ന് വെള്ളി വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍, ഇറക്കുമതിയില്‍ കുതിപ്പ്; കാരണമെന്ത്?അറിയാം….

Silver rate in uae;ദുബായ്: യുഎഇയില്‍ നിന്നുള്ള വെള്ളി ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. ഈ സാമ്പത്തിക വര്‍ഷം വെള്ളിയുടെ ഇറക്കുമതി 647 മടങ്ങായിട്ടാണ് വെള്ളത്തിന്റെ ഇറക്കുമതി വര്‍ധിച്ചിരിക്കുന്നത്. അതേസമയം ഈ വിഷയം യുഎഇയുമായി ഇന്ത്യ അടിയന്തരമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പ്രതിപക്ഷം അടക്കം വെള്ളിയുടെ ഇറക്കുമതി വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. യുഎഇയും തമ്മിലുള്ള കോംപ്രീഹന്‍സീവ് സഹകരണ കരാര്‍ നിലവില്‍ വന്ന ശേഷമാണ് വെള്ളിയുടെ ഇറക്കുമതി പല മടങ്ങായി വര്‍ധിച്ചത്. മെയ് 22നാണ് ഈ കരാര്‍ നിലവില്‍ വന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ പത്ത് മടങ്ങ് വര്‍ധനവാണ് വെള്ളിയുടെ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്തനെന്ന് ഔദ്യോഗികമായ ഡാറ്റയില്‍ നിന്ന് വ്യക്തമാണ്. 3.16 ബില്യണിന്റെ ഇറക്കുമതിയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. യുഎഇയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെള്ളി ഇറക്കുമതി ചെയ്യുന്ന രാജ്യം.

മൊത്തം ഇറക്കുമതി 45 ശതമാനമാണ് ഇത്. ഒരുവര്‍ഷം മുമ്പ് വെള്ളി ഇറക്കുമതിയില്‍ ഇന്ത്യയെ ആദ്യ അഞ്ച് രാജ്യങ്ങളില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അതിന് ശേഷം വന്‍ വര്‍ധനവാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്രം ഈ കുതിപ്പില്‍ അമ്പരന്ന് നില്‍ക്കുകയാണ്. സര്‍ക്കാര്‍ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായ രീതിയിലാണ് വെള്ളിയുടെ ഇറക്കുമതി നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം യുഎഇയുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഇത് സ്വര്‍ണത്തിന്റെ ഇറക്കുമതിയിലുണ്ടായ വളര്‍ച്ചയുമായിട്ടാണ് ബന്ധിപ്പിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് ഈ വിഷയത്തില്‍ എക്‌സില്‍ പ്രതികരിച്ചിട്ടുണ്ട്. വെള്ളി അഴിമതിയാണോ നടക്കുന്നതെന്നായിരുന്നു ജയറാം രമേശ് കുറിച്ചത്. ഇലക്ട്രല്‍ ബോണ്ട് വിവാദവുമായി അദ്ദേഹം ഇതിനെ ബന്ധിപ്പിച്ചിരിക്കുകയാണ്.

വെള്ളി ഇറക്കുമതി കൂടാനുള്ള കാരണം നികുതിയിളവാണ്. ഇന്ത്യ-യുഎഇ കരാര്‍ പ്രകാരം ഇറക്കുമതി തീരുവ 8 ശതമാനമാണ്. ഇതിന് പുറമേ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി തീരുവ പൂജ്യമായി കുറയും. അതായത് നികുതിയില്ലാതെ ഇറക്കുമതി നടത്താനാവും.

ഇതിലൂടെ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. കൂടുതല്‍ വെള്ളി രാജ്യത്തേക്ക് എത്തുന്നതിലൂടെ നികുതിയിളവ് ലഭിക്കും. ഇത് കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം സഹായകരമാകുമെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version