ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട ചില യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു; കാരണം ഇതാണ്…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട ചില യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു. പ്രവാസികളായ യാത്രക്കാരുടെ കൈയ്യിൽ വാലിഡിറ്റിയുള്ള എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പുകളുണ്ടെങ്കിലും ഫിസിക്കൽ എമിറേറ്റ്സ് ഐഡികൾ ഇല്ലാത്തതിൻ്റെ പേരിലാണ് യാത്രകൾ തടസ്സപ്പെട്ടത്. ചില യാത്രക്കാരെ വിമാനങ്ങളിൽ കയറുന്നത് തടയുകയും, ടിക്കറ്റുകൾ റദ്ദാക്കുകയും യാത്രാ കാലതാമസം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് കാരണമാവുകയും ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഷാർജയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി അസീം അഹമ്മദിനെ അടുത്തിടെ മംഗലാപുരത്തെ ബാജ്‌പെ വിമാനത്താവളത്തിൽ തടഞ്ഞു. യുഎഇ വിസയുടെ ഡിജിറ്റൽ പതിപ്പ് കൈവശമുണ്ടായിരുന്നെങ്കിലും, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അപ്പോഴും തൻ്റെ ഫിസിക്കൽ എമിറേറ്റ്സ് ഐഡി കാർഡ് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. തത്ഫലമായി, യുഎഇയിൽ നിന്ന് ഐഡി അയയ്‌ക്കുന്നതിന് ടിക്കറ്റുകൾ റദ്ദാക്കുകയും അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടിയും വന്നു, ഇത് ജോലി നഷ്‌ടപ്പെടാനും ശമ്പളം കട്ട് ചെയ്യാനും കാരണമായി.

ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി കൈവശം വയ്ക്കാത്ത തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരനെ എയർലൈൻ ജീവനക്കാർ തടഞ്ഞിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ബൈസിലിൻ്റെ ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി ഇല്ലാത്തതിൻ്റെ പേരിൽ തിരുവനന്തപുരം എയർപോർട്ടിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ ബോർഡിംഗ് നിഷേധിച്ചു. പാസ്‌പോർട്ടിലും യുഎഇ മൊബൈൽ ആപ്പിലും ഡിജിറ്റൽ ഐഡിയും സാധുവായ വിസയും കാണിച്ചിട്ടും എയർലൈൻ ജീവനക്കാർ രേഖകൾ സ്വീകരിക്കാൻ തയ്യാറായില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version