rain alert in uae;ദുബൈ: തിങ്കളാഴ്ച രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ കാറ്റും മഴയും രേഖപ്പെടുത്തി. ഷാർജ, ഫുജൈറ, അൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.ൽ
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഇവിടങ്ങളിൽ യെല്ലോ അലർട്ടും എൻ.സി.എം പ്രഖ്യാപിച്ചിരുന്നു. മറ്റ് സ്ഥലങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നെങ്കിലും മഴ ലഭിച്ചില്ല. ഷാർജയിലെ മലീഹ, അൽ മദാം, അൽ ദൈദ് എന്നിവിടങ്ങളിലായിരുന്നു ശക്തമായ മഴ. റാസൽഖൈമയിലെ ജബൽ മബ്റഹ്, ജബൽ അൽ റഹബ, സുഹൈല എന്നിവിടങ്ങളിലാണ് നേരിയ മഴ രേഖപ്പെടുത്തിയത്.
പകൽ സമയങ്ങളിലെ കടുത്ത ചൂടും ന്യൂനമർദവും മഴമേഘങ്ങൾ രൂപപ്പെട്ടതുമാണ് മഴക്ക് കാരണമെന്ന് എൻ.സി.എം ഉദ്യോഗസ്ഥൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. അതേസമയം, ദുബൈയിൽ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ചയും ചിലയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. അൽ ഐനിൽ രണ്ട് ദിവസം ശക്തമായ മഴയുണ്ടാകും.