Upi service;ഈ സാഹചര്യം വന്നാല്‍ പലരും യുപിഐ സേവനം ഉപേക്ഷിച്ചേക്കും;റിപ്പോർട്ട്‌ പുറത്ത്

Upi service;പേഴ്‌സില്‍ പണം കൊണ്ട് നടക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണിലുണ്ട് എല്ലാം, എവിടെയെങ്കിലും പോയാല്‍ അത്യാവശ്യത്തിന് പണം തികയാതെ വന്നാല്‍ പോലും ആരെയെങ്കിലും ഫോണില്‍ വിളിച്ചാല്‍ മതി പണം അക്കൗണ്ടിലെത്തും. യുപി ഐ സേവനം ഉപയോഗിക്കാത്തതായി വളരെ കുറച്ച് ആളുകളേ ഉണ്ടാകൂ. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

എന്നാല്‍ അടുത്തിടെ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത് സേവനത്തിന് ഇടപാട് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ഉപയോക്താക്കളും യുപിഐ ഉപേക്ഷിക്കുമെന്നാണ്. 75 ശതമാനം ഉപയോക്താക്കളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരാണെന്ന് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്‌മെന്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികവും യുപിഐ വഴിയാണ് നടത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം യുപിഐ ഉപയോക്താക്കള്‍ മാത്രമാണ് സേവനത്തിന് ട്രാന്‍സക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ വഹിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചത്. ഇടപാട് ഫീസ് ഏര്‍പ്പെടുത്തിയാല്‍ യുപിഐ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് പ്രതികരിച്ചവരില്‍ 75 ശതമാനം പേരും പറഞ്ഞതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *