Swiggy launches new feature;ന്യൂഡൽഹി: ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ ചെറുതും വലുതുമായ എന്തെങ്കിലും സർപ്രൈസുകൾ ഒരുക്കുന്ന കാര്യങ്ങളിൽ. എന്നാൽ, ഇതിനെല്ലാം ഒരു ചെറിയ പരിഹാരമെന്ന നിലയിൽ വിദേശത്തിരുന്ന് തന്നെ നാട്ടിലുള്ളവർക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഓൺലൈൻ ഭക്ഷ്യവിതരണക്കാരായ സ്വിഗ്ഗി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
27 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാവുക. അമേരിക്ക, കാനഡ, ജർമനി, യുകെ, ഓസ്‌ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്. പ്രവാസികൾക്ക് അവരുടെ ഇന്റർനാഷണൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ സ്വിഗ്ഗിയിൽ ലോഗിൻ ചെയ്യാം. ഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്യാൻ മാത്രമല്ല, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി നിത്യോപയോഗ സാധനങ്ങൾ വിദേശത്തിരുന്ന് തന്നെ ഓർഡർ ചെയ്യാവുന്നതുമാണ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ യുപിഐ വഴിയോ പേയ്‌മെന്റ് നടത്താം. ഉത്സവ സീസണിൽ തന്നെ പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ മികച്ച പ്രതികരണം ആണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്. സുഹൃത്തുക്കൾക്ക് സമ്മാനം, പ്രായമായ മാതാപിതാക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയെല്ലാം വിദേശത്തിരുന്ന് തന്നെ ഓർഡർ ചെയ്യാമെന്ന് സ്വിഗ്ഗി അറിയിച്ചു. ദീർഘകാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി.
മുമ്പ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ ക്വിക്ക് കോമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് സമാനമായ സൗകര്യം പ്രവാസികൾക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.