electricity bill;ഇത്തവണത്തെ കറണ്ട് ബില്ല് വന്നപ്പോഴും ഞെട്ടിയോ. കുറവ് ഉപയോഗിച്ചിട്ടും കറണ്ട് ബില്ല് ഷോക്കടിപ്പിക്കുന്നതാണെന്ന പരാതിയുണ്ടെങ്കിൽ നമുക്ക് ചില കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കാം. നമുക്ക് അത്യാവശ്യമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഒഴിവാക്കാനും പറ്റില്ല. എന്നാൽ വൈദ്യുതി ബിൽ കുറയ്ക്കുകയും വേണം. ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടെങ്കിൽ വൈദ്യുതി ബിൽ അടുത്തമാസം പകുതിയായി കുറയ്ക്കാം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികൾ വാങ്ങുമ്പോൾ നിലവാരമുള്ളതു മാത്രം തെരഞ്ഞെടുക്കുക. ആവശ്യത്തിനു മാത്രം വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക. സാധാരണ ഫിലമെന്റ് ബൾബുകൾക്കു പകരം നിലവാരമുള്ള സി.എഫ് ലാമ്പുകളും വാട്സ് കുറഞ്ഞ ട്യൂബ് ലൈറ്റുകളും എൽഇഡി ബൾബുകളും ഉപയോഗിക്കുക. ഉപയോഗശേഷം ലൈററും ഫാനും ടിവിയും അതു പോലുള്ള മറ്റുപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. ബൾബുകളും ട്യൂബുകളും അവയ്ക്ക് ഉപയോഗിക്കുന്ന ഷേഡുകളും ഇടയ്ക്കിടെ തുടച്ചു വ്യത്തിയാക്കുക. രാത്രി കാലങ്ങളിൽ വീടിനു പുറത്തുള്ള ലൈറ്റുകൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. വീടിനകം പെയിന്റു ചെയ്യാൻ ഇളംനിറങ്ങൾ മാത്രം പ്രയോജനപ്പെടുത്തുക. പീക്ക് ലോഡ് സമയത്ത് (വൈകുന്നേരം ആറു മണി മുതൽ 10 വരെ) കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. തകരാറിലായ ഉപകരണങ്ങൾ പ്രവർത്തനം പൂർണമായി നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയർ ചെയ്ത് ഉപയോഗിക്കുക.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
നമ്മുടെ വീടുകളിൽ ഏറ്റവും അധികം വൈദ്യുതി ചിലവാക്കുന്നത് ചിലപ്പോൾ റഫ്രിജറേറ്ററുകളായിരിക്കാം. നമ്മളറിയാതെ ഫ്രിഡ്ജ് വൈദ്യുതി പാഴാക്കുന്ന വഴികൾ നമുക്ക് അടയ്ക്കാം.
റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുളള റെഫ്രിജറേറ്റർ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓർക്കുക.റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉളള 240 ലിറ്റർ റെഫ്രിജറേറ്റർ വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം.
കൂടുതൽ സ്റ്റാർ ഉള്ള റെഫ്രിജറേറ്റർ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വർഷത്തിനുള്ളിൽ ലാഭിക്കുന്നതിനാൽ വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.
റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
റെഫ്രിജറേറ്ററിന്റെ വാതിൽ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
ആഹാര സാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
കൂടെക്കൂടെ റെഫ്രിജറേറ്റർ തുറക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കും.
റെഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.
ആഹാര സാധനങ്ങൾ അടച്ചുമാത്രം റ്രഫിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റെഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക