ദുബായിൽ കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചത് ദുബായ് പോലീസിന്റെ സ്മാർട്ട് ഡിറ്റക്ഷൻ സിസ്റ്റം കണ്ടെത്തി. യുഎഇയിലെ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്, 10 വയസ്സിന് താഴെയുള്ളവരും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികൾ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിച്ചിട്ടുണ്ട്.

ഈ നിയമം ലംഘിക്കുന്നത് കുട്ടിയുടെ സുരക്ഷയെ അപകടത്തിലാക്കുക മാത്രമല്ല, അത്തരം അശ്രദ്ധമായ പെരുമാറ്റം അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ദുബായ് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരുടെയോ മറ്റുള്ളവരുടെയോ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.