Posted By Ansa Staff Editor Posted On

184 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ചിറകിൽ തീ; പിന്നീട് സംഭവിച്ചത്… കാണാം വീഡിയോ

റോം: ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. 184 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ റയാന്‍ എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കന്‍ ഇറ്റലിയിലെ ബ്രിന്‍ഡിസി എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. തീ ശ്രദ്ധിയില്‍പ്പെട്ട ഉടന്‍ സര്‍വീസ് റദ്ദാക്കി യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

എഞ്ചിനിലുണ്ടായ പ്രശ്നം മൂലമാണ് തീപടര്‍ന്നതെന്നാണ് സൂചന. രാവിലെ 8.35ന് ടുരിനിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. യാത്രക്കാരും ക്യാബിന്‍ ക്രൂവും ബോയിങ് 737-800 വിമാനത്തിന്‍റെ ചിറകിന് അടിയിലായി തീജ്വാലകള്‍ കണ്ടതോടെയാണ് അടിയന്തര നടപടികളിലേക്ക് കടന്നത്. ഉടന്‍ തന്നെ യാത്രക്കാരെയും 6 ജീവനക്കാരെയും വിമാനത്തിന് പുറത്തെത്തിച്ചു.

അഗ്നിശമന സേന സ്ഥലത്തെത്തുകയും എയര്‍പോര്‍ട്ട് അടച്ചിടുകയും ചെയ്തു. വിമാനത്താവളത്തിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബ്രിന്‍ഡിസി വിമാനത്താവളത്തില്‍ നിന്ന് ടുരിനിലേക്ക് പുറപ്പെടേണ്ട FR8826 വിമാനത്തിന്‍റെ പുറംഭാഗത്ത് ക്യാബിന്‍ ക്രൂ തീജ്വാലകള്‍ കണ്ടെന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും റയാന്‍എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ സുരക്ഷിതമായി ടുരിനില്‍ എത്തിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *