യുഎസ് താരിഫ് നിരയും ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തള്ളിവിടുന്നതിനാൽ സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തുമെന്ന് വിശകലന വിദഗ്ധർ.

യുഎസ് പ്രസിഡന്‍റ് ഡോണള്‍ൾഡ് ട്രംപിന്‍റെ താരിഫ് യുദ്ധം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് കരകയറാൻ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതോടെ വെള്ളിയാഴ്ച സ്വര്‍ണത്തിന്റെ വില ഔൺസിന് 3,000 ഡോളറിലെത്തി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പലിശ നിരക്ക് കുറയ്ക്കൽ, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ എന്നിവ കാരണം 2025 ന്‍റെ ആദ്യ പാദത്തിൽ സ്വർണ്ണ വില 3,000 ഡോളറിലെത്തുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വാരാന്ത്യത്തിൽ സ്വർണം ഔൺസിന് 0.23 ശതമാനം ഉയർന്ന് 2,986.65 ഡോളറിൽ ക്ലോസ് ചെയ്തു. ദുബായിൽ വെള്ളിയാഴ്ച സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 24K ഗ്രാമിന് 360.75, 22K- 335.75, 21K- 322.0, 18K- 276.0 ദിർഹം എന്നിങ്ങനെയായിരുന്നു വില. ആഴ്ചയിലെ സ്വർണ്ണ വില അല്പം കുറഞ്ഞു, 24K ഗ്രാമിന് 359.5, 22K- 334.5, 21K- 320.75, 18K 275.0 ദിർഹം എന്നിങ്ങനെയായിരുന്നു വില.