യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ 10 ജിബി സൗജന്യ ഡാറ്റയ്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റന്‍റ് ഇ-സിം ഓഫറുമായി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇ&. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നതാണ് ഇ-സിമ്മിന്‍റെ പ്രത്യേകത.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വ്യക്തിയുടെ പേരില്‍ അപ്പോള്‍ തന്നെ സിം ആക്ടിവേറ്റാവുകയും ചെയ്യും.യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വഴി കടന്നുപോകുമ്പോള്‍ തന്നെ അവരുടെ ‘ഫ്രീ വിസിറ്റര്‍ ലൈന്‍ ഇ-സിം’ സജീവമാക്കാന്‍ കഴിയുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഇ& പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
സൗജന്യ ഇ-സിമ്മില്‍ 10 ജിബി കോംപ്ലിമെന്‍ററി ഡാറ്റയും ഉള്‍പ്പെടും. ഒരു ദിവസത്തേക്ക് മാത്രം സാധുതയുള്ള ഈ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അവശ്യ സേവനങ്ങള്‍ ഉടനടി ആക്സസ് ചെയ്യാനും കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു. രാജ്യത്തെത്തുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് പുതിയ സിം എടുക്കാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യം വരില്ലെന്നതാണ് ഇതിന്‍റെ പ്രധാന ഗുണങ്ങളിലൊന്ന്.
എന്നു മാത്രമല്ല, തിരിച്ചറിയല്‍ രേഖകളും ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവയും നല്‍കാതെ തന്നെ സിം ആക്ടിവേഷന്‍ സാധ്യമാവുകയും ചെയ്യും.