Trade licence in UAE ; യുഎഇയിൽ ഇനി വെറും 3 മിനിറ്റിൽ നിങ്ങൾക്ക് ട്രേഡ് ലൈസൻസ് സ്വന്തമാക്കാം; എങ്ങനെയെ ന്നല്ലേ? അറിയാം.

Trade licence in UAE;ഷാർജ : നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ലോകത്ത് ആദ്യമായി മൂന്നു മിനിറ്റിൽ ട്രേഡ് ലൈസൻസ് പുറത്തിറക്കി ഷാർജ. മൈക്രോസോഫ്റ്റ്, ഇൻവെസ്റ്റ് ഇൻ ഷാർജ, ഷാർജ പബ്ലിഷിങ് സിറ്റി എന്നിവർ സംയുക്തമായാണ് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഷാർജ പബ്ലിഷിങ് സിറ്റിയിൽ ട്രേഡ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്ന് ഷാർജ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റമെന്റ് (എഫ്.ഡി.ഐ.) ഓഫീസ് സി.ഇ.ഒ. മുഹമ്മദ് ജുമാ അൽ മുഷറഖ് പറഞ്ഞു. ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകന് സഹായം ആവശ്യമെങ്കിൽ ചാറ്റ്-ജി.പി.ടി.യെ ആശ്രയിക്കാം.

നിക്ഷേപകർക്ക് സ്ഥാപനങ്ങൾ തുറക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിക്കൊണ്ട് ഷാർജ പബ്ലിഷിങ് സിറ്റിയെ പ്രധാന വ്യാപാര കേന്ദ്രമാക്കി മാറ്റും. ലൈസൻസിനായി ഓഫീസുകളിൽ കയറി ഇറങ്ങേണ്ട ആവശ്യകത ഇല്ലാതാക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഷാർജ ഇൻവെസ്റ്റേഴ്സ് സർവീസസ് സെന്റർ (സഈദ്) വെബ്സൈറ്റിലൂടെ ലൈസൻസ് നേടാമെന്നതാണ് സവിശേഷത.

ഷാർജ പബ്ലിഷിങ് സിറ്റിയിൽ അനുവദനീയമായ വ്യാപാര പ്രവർത്തനങ്ങൾക്ക് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ലൈസൻസിനായുള്ള പണമടയ്ക്കാം.

എമിറേറ്റിലെ മറ്റ് ഫ്രീ സോണുകളിലേക്കും പുതിയ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം 270 കോടി ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് എമിറേറ്റിന് ലഭിച്ചത്. ഈ വർഷം ഇതിൽ 10 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അൽ മുഷറഖ് വിശദീകരിച്ചു.

https://www.kuwaitoffering.com/uae-job-vacancy-burj-khalifa-careers-dubai-2024-latest-armani-hotel-jobs/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version