Posted By Ansa Staff Editor Posted On

UAE Alert; പാസ്‌പോർട്ട് സസ്പെൻഡ് ചെയ്‌തിരിക്കുന്നുവെന്ന് GDRFA യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ : ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇ പല താമസക്കാരും അവരുടെ വേനൽക്കാല അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നതിനാൽ പീക്ക് ട്രാവൽ സീസൺ പ്രയോജനപ്പെടുത്താൻ തട്ടിപ്പുകാർ പരമാവധി ശ്രമിക്കുന്നുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി & ഫോറിനേഴ്‌സ് അഫയേഴ്‌സ്-ദുബായ് ( GDRFA ) അയക്കുന്നു എന്ന രീതിയിൽ നിങ്ങളുടെ പാസ്‌പോർട്ട് സസ്പെൻഡ് ചെയ്‌തിരിക്കുന്നുവെന്നാണ് പല താമസക്കാരിലേക്കും സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ഒരു വെബ് ലിങ്കിനൊപ്പം, യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്ന് നിങ്ങളെ നിയന്ത്രിച്ചിരിക്കുന്നുവെന്നും, ദയവായി നിങ്ങളുടെ റസിഡൻഷ്യൽ വിലാസം ഞങ്ങൾക്ക് നൽകണമന്നും , അല്ലാത്തപക്ഷം നിങ്ങൾ ബാധ്യസ്ഥനായിരിക്കും. ഡിക്ലയർ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് 50,000 ദിർഹം പിഴയും രാജ്യം വിടുന്നതിൽ നിന്ന് പരിമിതപ്പെടുത്തുകയും ചെയ്യുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് ഇത്തരം സന്ദേശങ്ങൾ വന്നിരിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പുകാർക്ക് ഇരയാകരുതെന്ന് നിവാസികൾക്ക് ശക്തമായ ഉപദേശം നൽകിയിരിക്കുകയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്-ദുബായ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *