UAE Alert; യുഎഇയിൽ കുതിച്ചുയർന്ന് താപനില; കാർ ഉടമകൾക്ക് മാർ​ഗനിർദേശവുമായി ആർടിഎ

യുഎഇയിൽ താപനില 50 ഡി​ഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയരുന്നതിനെ തുടർന്ന് വാഹന ഉടമകൾക്ക് മാർ​ഗനിർദേശങ്ങളുമായി ആർടിഎ. വാഹനങ്ങൾ പതിവായി പരിശോധിക്കാൻ നിർദേശം. ‘സുരക്ഷിതമായ സമ്മർ’ എന്ന ക്യാമ്പയിനി​ന്റെ ഭാ​ഗമായാണ് നിർദേശം നൽകിയിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വാഹനാപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്. ടയറുകൾ, ബ്രേക്കുകൾ, ഓയിൽ, എയർ-കണ്ടീഷനിംഗ് സംവിധാനങ്ങൾ, ബാറ്ററികൾ, വിൻഡ്ഷീൽഡ് വൈപ്പറുകൾ, കൂളിം​ഗ് ഫ്ലൂയിഡ്, ലൈറ്റുകൾ, എന്നിവയും ഓയിലിലേക്ക് ജല ചോർച്ചയുണ്ടോയെന്നും ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version