UAE App; കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും ജനകീയമായ മൊബൈൽ ആപ്ലിക്കേഷൻ എന്ന സ്ഥാനം ടിക്ടോക്കിന്. സെൻസർ ടവേഴ്സ് സ്റ്റേറ്റ് ഓഫ് മൊബൈൽ 2025 റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള ടിക്ടോക്കിൽ താമസക്കാർ ഓരോ ദിവസവും ശരാശരി രണ്ട് മണിക്കൂർ ചെലവഴിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
രാജ്യത്തെ 1.12 കോടി ജനങ്ങൾ 763 കോടി മണിക്കൂറാണ് കഴിഞ്ഞ വർഷം ടിക്ടോക്കിൽ ചിലവഴിച്ചത്. ഇതനുസരിച്ച് ഓരോ താമസക്കാരനും 700 മണിക്കൂർ സമയം ഇത് ഉപയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ദുബൈ ആസ്ഥാനമായ ടെലഗ്രാം ആപ്പാണ്. ഓരോ ദിവസവും ശരാശരി ഒരു മണിക്കൂറാണ് ടെലഗ്രാമിൽ താമസക്കാർ ചെലവഴിക്കുന്നത്.
വാട്സാപ്പ്, എം.എക്സ് പ്ലയർ, ഗൂഗ്ൾ മാപ്സ്, പ്ലേഇറ്റ്, ജീമെയിൽ എന്നിവയാണ് ഇതിന് പിറകിലായി സ്ഥാനം പിടിച്ച ആപ്പുകൾ. അതേപോലെ, യു.എ.ഇയിലുള്ളവർ ഓൺലൈനിലായിരിക്കുമ്പോൾ മിക്ക സമയവും ചെലവഴിക്കുന്നത് സോഷ്യൽ മീഡിയ ആപ്പുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എ.ഐ ചാറ്റ് ബോട്ട്സ്, സോഫ്റ്റ്വെയർ എന്നിവയാണ് പിന്നാലെയുള്ളത്.