UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു

UAE Dirham to INR; പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ വരെയായി. ഇതേതുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ പണമൊഴുക്ക് റിപ്പോര്‍ട്ട് ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യുഎഇയിൽ ഓൺലൈൻ എക്‌സ്‌ചേഞ്ച് സേവനങ്ങൾ നൽകുന്ന ബോട്ടിം ആപ്പിൽ വിനിമയനിരക്ക് ഒരു ദിർഹത്തിന് 24 രൂപ വരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസ് ഡോളറിനെതിരെ 84.27 എന്ന നിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞു. രൂപ ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. യുഎഇ ദിര്‍ഹം കൂടാതെ, മറ്റ് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചു. ഇതേതുടര്‍ന്ന്, കോടികളാണ് നാട്ടിലേക്ക് ഒഴുകിയത്.

ഇന്ത്യന്‍ രൂപയ്ക്കെതിരെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ വിനിമയനിരക്ക്….

സൗദി റിയാല്‍- 22.45 രൂപ
ഖത്തര്‍ റിയാല്‍- 23.10 രൂപ
ഒമാന്‍ റിയാല്‍- 218.89 രൂപ
ബഹ്റൈന്‍ ദിനാര്‍- 223.55 രൂ
കുവൈത്ത് ദിനാര്‍- 273.79 രൂപ

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version