UAE Domestic workers; വീട്ടുജോലിയിൽ നിന്ന് കാരണം കൂടാതെ തുടർച്ചയായി 10 ദിവസം മാറിനിന്നാൽ തൊഴിൽ കരാർ റദ്ദാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെക്കുറിച്ച് തൊഴിലുടമ അഞ്ച് ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യക്തമാക്കി. വാർഷിക അവധിയോ വാരാന്ത്യ അവധിയോ കഴിഞ്ഞ് 10 ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ കരാറാണ് റദ്ദാക്കുകയെന്ന് അധികൃതർ പറഞ്ഞു.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
ലഹരി ഉപയോഗിച്ച് ജോലിക്ക് ഹാജരാകുക, തൊഴിൽ നിയമം ലംഘിക്കുക, കുറ്റകൃത്യങ്ങൾക്ക് കേസെടുക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ പവിത്രത ലംഘിക്കുംവിധം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിയെ പിരിച്ചുവിടും. ഇതേസമയം തൊഴിലുടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ തൊഴിൽ കരാർ പുനഃസ്ഥാപിക്കുകയും ചെയ്യും.