UAE employeesu ; പ്രവാസികളെ ഇത് അറിഞ്ഞിരുന്നോ? യുഎഇയിൽ ബാങ്ക് ലോണിനും ക്രെഡിറ്റ് കാര്‍ഡിനും ഇനി സാലറി സര്‍ട്ടിഫിക്കറ്റ് വേണ്ട; അറിയാം പുതിയ മാറ്റങ്ങൾ

UAE employees ;അബൂദബി: യു.എ.ഇയിലെ എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് സേവനങ്ങള്‍ ലഭിക്കാനായി സാലറി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പുതിയ പരിഷ്‌കാരം അനുസരിച്ച് യു.എ.ഇയിലെ ഫെഡറല്‍ ജീവനക്കാര്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ല. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി നേരിട്ട് ശമ്പള വിവരങ്ങള്‍ ക്രമപ്പെടുത്തി തരംതിരിക്കാന്‍ അനുവദിക്കുന്ന നേരിട്ടുള്ള ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ ഗവണ്‍മെന്റ് മോഡല്‍ സംരംഭം അവതരിപ്പിക്കുന്നതിനാലാണിത്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസും (Federal Authority for Government Human Resources – FAHR) എമിറേറ്റ്‌സ് എന്‍ബിഡിയും ആണ് ഇന്നലെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടുതല്‍ ദേശീയ ബാങ്കുകളെയും സേവന ദാതാക്കളെയും ഉള്‍പ്പെടുത്തുന്ന ഈ സംരംഭം, 50ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി 45,000ത്തിലധികം ഫെഡറല്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം ഫെഡറല്‍ ജീവനക്കാര്‍ക്ക് രേഖകളുടെ ആവശ്യമില്ലാതെ തന്നെ ബാങ്കിംഗ് സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പുതിയ ഡിജിറ്റല്‍ മോഡല്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയും റെഡ്‌ടേപ്പ് ഇല്ലാതാക്കുകയും ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘സീറോ ബ്യൂറോക്രസി’ എന്ന നയം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് യുഎഇ ഗവണ്‍മെന്റ് സര്‍വീസസ് മേധാവി മുഹമ്മദ് ബിന്‍ താലിയ പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version