
UAE Fine; ഭക്ഷണത്തിൽ പാറ്റ: യുഎഇയിൽ ഹോട്ടലുടമക്ക് വൻ തുക പിഴ
കഴിക്കാൻ ഹോട്ടലിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലുടമക്ക് ഒരു ലക്ഷം ദിർഹവും ജീവനക്കാരന് 5000 ദിർഹവും പിഴ ചുമത്തി. ഹോട്ടലിൽ എത്തിയ യുവതി ഭക്ഷണം ഓർഡർ ചെയ്തു. അൽപ്പ സമയത്തിനുള്ളിൽ തന്നെ യുവതിക്ക് ഭക്ഷണം എത്തുകയും ചെയ്തു.

എന്നാൽ യുവതിക്ക കിട്ടിയ ഭക്ഷണം കേടായതും സീഫുഡിൽ നിന്ന് പാറ്റയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവതി അതിൻ്റെ വീഡിയോ എടുത്ത് പൊലീസിനും ആരോഗ്യവിഭാഗത്തിനും കൈമാറി .പരാതിയൽ നടത്തിയ അന്വേഷണത്തിൽ നിയലംഘനം ബോധ്യപ്പെട്ടതോടെയാണ് ഹോട്ടലുടമക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തത്.
Comments (0)