UAE Fire; യുഎഇയില്‍ പ്രമുഖ ടവറില്‍ മൂന്നാം തവണയും തീപിടിത്തം; വിശദാംശങ്ങൾ ചുവടെ

ദുബായിലെ മറീന ടവറില്‍ വീണ്ടും തീപിടിത്തം. ഇത് മൂന്നാം തവണയാണ് തീപിടിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. ഇതേതുടർന്ന് ദുബായിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം ഒഴിപ്പിച്ചു. അധികൃതർ ഉടന്‍തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് മറീനയിലെ 81 നിലകളുള്ള ടവറിൽ നടക്കുന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണിത്.

ദൃക്‌സാക്ഷികളിൽ നിന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നുമുള്ള റിപ്പോർട്ടുകള്‍ അനുസരിച്ച് കെട്ടിടത്തിന് തീപിടിച്ച ദൃശ്യങ്ങള്‍ കാണാം. തീപിടിത്തമുണ്ടായതിന് പിന്നാലെ, സൈറണുകൾ ഉപയോഗിച്ച് താമസക്കാരെ ഒഴിപ്പിക്കാൻ അടിയന്തിരമായി മുന്നറിയിപ്പ് നൽകി.

ചില താമസക്കാർ പല നിലകൾ ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഡിഫൻസ് ടീമുകളും പോലീസും ചേർന്ന് പ്രദേശം ഉടന്‍തന്നെ വളഞ്ഞു. ഒന്നിലധികം പോലീസും ഫയർ ട്രക്കുകളും സ്ഥലത്തുണ്ടായിരുന്ന കെട്ടിടത്തിന് മുന്നിലെ റോഡ് ബ്ലോക്ക് ചെയ്തിരുന്നു. തീപിടിത്തമുണ്ടായ തിരക്കേറിയ പ്രദേശം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുടെ കേന്ദ്രമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version