UAE Fish; യുഎഇയിൽ മത്സ്യ വില വർദ്ധിച്ചു
യുഎഇയിൽ ചൂടുസമയമായതിനാൽ മത്സ്യബന്ധനം കുറഞ്ഞതോടെ മീനുകൾക്ക് വില വർദ്ധിച്ചതായി റിപ്പോർട്ടുകൾ. പ്രിയപ്പെട്ട മീനായ മത്തിയുടെ വില പോലും 20 ദിർഹം കടന്നിരിക്കുകയാണ്. മത്തിയുടെ വരവും കുറഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
മത്സ്യബന്ധനം കുറഞ്ഞതോടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള മീനുകളും ഫാമുകളിൽ വളർത്തുന്ന മീനുകളുമാണ് ഇപ്പോൾ മാർക്കറ്റുകളിൽ കൂടുതലും ലഭിക്കുന്നത്. ഒരു വിധം എല്ലാ മീനുകൾക്കും വില കൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൂട് വർധിച്ചതോടെ പകൽ മീൻപിടിത്തവും ഏതാണ്ട് പൂർണമായും നിലച്ചിട്ടുണ്ട്.
Comments (0)