UAE Flights; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ച് ഈ എയർലൈൻ

ഇന്ത്യൻ നഗരമായ ബെംഗളൂരുവിനും യുഎഇയുടെ തലസ്ഥാനമായ അബുദാബിക്കും ഇടയിൽ നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിച്ചതായി ബജറ്റ് കാരിയറായ ഇൻഡിഗോ വെള്ളിയാഴ്ച അറിയിച്ചു. ഓ​ഗസ്റ്റ് ഒന്ന് മുതൽ ആഴ്ചയിൽ ആറ് സർവീസുകളാണ് ഉണ്ടായിരിക്കുക. ഇതോടെ അബു​ദാബിയിൽ നിന്ന് ഇന്ത്യയിലെ 10 ന​ഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം 75 ആകും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇൻഡിഗോ ശൃംഖലയിൽ അബുദാബിക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് നടത്തുന്ന പത്താമത്തെ നഗരമാണ് ബെംഗളൂരു. യുഎഇയിലേക്ക് 220ലധികം സർവീസുകളാണ് ഇൻഡി​ഗോ നടത്തുന്നത്. ബെംഗളൂരുവിനും അബുദാബിക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

ഇന്ത്യയ്ക്കും യുഎഇക്കും ഇടയിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ എയർലൈനിലെ സിം​ഗിൾ ക്ലാസ് ക്യാബിൻ സ്ട്രാറ്റജി ഉപേക്ഷിച്ച് ചില റൂട്ടുകളിൽ ബിസിനസ് ക്ലാസ് സർവീസുകൾ ആരംഭിച്ചിരുന്നു. പ്രീമിയം ഇക്കോണമി പോലുള്ള മറ്റ് ക്യാബിൻ ക്ലാസുകൾക്കുള്ള ഓപ്‌ഷനുകൾ ഉൾപ്പെടെ, കുറഞ്ഞ നിരക്കിലുള്ള കാരിയർ (എൽസിസി) മോഡലിന് അപ്പുറത്തേക്ക് കൂടുതൽ വിപുലീകരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version