ബുധനാഴ്ച രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്ര പകുതി പിന്നിട്ടപ്പോഴാണ് യാത്രക്കാരിയായ 35കാരിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സഹയാത്രക്കാര്‍ക്കൊപ്പം വിമാനത്തിലെ കാബിന് ക്രൂവും നിസ്സഹായാവസ്ഥയിലായ നിമിഷം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി കാബിന് ക്രൂ അംഗങ്ങളുടെ പരക്കംപാച്ചിൽ. ഈ സമയം രക്ഷകനായെത്തിയ കാസര്‍കോട് സ്വദേശി ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ലക്ക് ഇന്‍ഡിഗോയിലെ ജീവനക്കാര്‍ നന്ദി രേഖപ്പെടുത്തി സമ്മാനിച്ച കുറിപ്പിലെ വരികളാണ് മുകളില്‍.
ഡോ. ലഹലിന്റെ സമയോചിത ഇടപെടല്‍ യുവതിക്കൊപ്പം വിമാന ജീവനക്കാരായ തങ്ങള്‍ക്കും സഹയാത്രികര്‍ക്കും നല്കിയ ആശ്വാസം ചെറുതല്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ലഹല്‍ റാസല്‍ഖൈമയില്‍ രക്ഷിതാക്കളുടെ അടുത്തേക്കുള്ള യാത്രയിലായിരുന്നു.
റാക് അക്കാദമി-റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് ലഹല്‍ ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. റാക്പാക് എം.ഡിയും കാസര്‍കോട് സ്വദേശിയുമായ ടി.വി. അബ്ദുല്ല-ജാസ്മിൻ അബ്ദുല്ല ദമ്പതികളുടെ മകനാണ് ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ല.