യുഎഇയിലെ ദേശീയദിനാവധിയോട് അനുബന്ധിച്ച് ദുബായില്‍ രണ്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന്, ചൊവ്വാഴ്ച വരെ എല്ലാ പൊതു പാര്‍ക്കിങും (ബഹുനില പാർക്കിങ് ഒഴികെ) സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഞായറാഴ്ചകളിൽ ഫീസ് ഈടാക്കാത്തതിനാൽ സൗജന്യ പാര്‍ക്കിങ് മൂന്ന് ദിവസത്തേക്കാകും. ഈ വര്‍ഷം ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിന് നാല് ദിവസത്തെ അവധിയാണ് പ്രവാസികളടക്കം തദ്ദേശീയര്‍ക്കും കിട്ടുക.
സ്വകാര്യ, പൊതു മേഖലയിലെ ജീവനക്കാര്‍ക്ക് 2, 3 തീയതികളില്‍ ശമ്പളത്തോടുകൂടിയുള്ള അവധിയാകും കിട്ടുകയെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകള്‍, നഴ്സറികള്‍, സര്‍വകലാശാലകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ഡിസംബര്‍ നാലാം തീയതി മുതല്‍ സാധാരണ ക്ലാസുകള്‍ ആരംഭിക്കും.