Uae gold rate;ഭൗമരാഷ്ട്രീയം, വിപണിയിലെ പ്രതിഫലനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ആഗോളമാറ്റങ്ങള്‍മൂലം സ്വര്‍ണവില ഭൂഖണ്ഡങ്ങള്‍ വ്യത്യാസമില്ലാതെ കൂടിവരികയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തെ ആശ്രയിക്കുന്നതു കൊണ്ടാണ് പിടിതരാതെയുള്ള കുതിപ്പ്. ഇതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലും യുഎഇയിലും ഉള്‍പ്പെടെ കാണുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വില കുതിച്ചുയരുകയാണ്. സമാനമായ പ്രതിഭാസമാണ് യുഎഇയിലും കണ്ടുവരുന്നത്. വര്‍ഷാരംഭം മുതല്‍ 16%ത്തിലധികമാണ് യുഎഇയില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അടുത്തിടെ ഔണ്‍സിന് 3,000 ദിര്‍ഹം എന്ന ബ്രേക്കിങ് പോയിന്റും പിന്നിട്ടു. യുഎഇയില്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ വില കുറയാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കണോ അതോ വില ഇനിയും ഉയരുന്നതിന് മുമ്പ് വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ്.

യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണ്ണ വില ബുധനാഴ്ച വൈകുന്നേരം ഗ്രാമിന് 363.25 ദിര്‍ഹം ആയിരുന്നു. കഴിഞ്ഞ രാത്രിയിലെ ക്ലോസിംഗ് നിരക്കായ 363 നേക്കാള്‍ അല്‍പ്പം കൂടുതലാണിത്. അതുപോലെ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 336.50, 322.50, 276.50 ദിര്‍ഹം എന്നിങ്ങനെയും ഉയര്‍ന്നു.
കൊണ്ട് മാത്രം 16 ശതമാനം കൂടി. ഇപ്പോള്‍ വില 3,000 ന് മുകളിലാണ്. ഇതാകട്ടെ നേരത്തെയുള്ള പ്രവചനതോതിനെക്കാള്‍ വളരെ മുമ്പിലാണ്.
ആഭരണ പ്രേമികള്‍ക്ക് കണ്‍ഫ്യൂഷന്‍
യുഎഇയില്‍ സ്വര്‍ണ്ണ വാങ്ങുന്നവര്‍ക്ക് വിലകളിലെ പൊടുന്നനെയുള്ള കുതിപ്പ് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. വര്‍ഷം മുഴുവനും വില കൂടിക്കൊണ്ടിരുന്ന 2024 ല്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷം കുത്തനെയാണ് ഉയരുന്നത്. വിപണികള്‍ ഒരു ഏകീകരണ ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പര്‍ച്ചേസിന് അവസരം ലഭിച്ചേക്കാം. വിവാഹങ്ങള്‍, ഉത്സവങ്ങള്‍ അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണ വിലയുടെ ആപേക്ഷിക സ്ഥിരത പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ പര്‍ച്ചേസിങ് ആസൂത്രണം ചെയ്യാന്‍ കഴിയും.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വില്‍ക്കണോ കൈവശം വയ്ക്കണോ എന്ന തീരുമാനം അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും വിപണി വീക്ഷണവും അനുസരിച്ചായിരിക്കണം. എന്നാല്‍ യുഎഇയില്‍നിന്ന് സ്വര്‍ണ്ണ വാങ്ങുന്നവര്‍ ഇപ്പോള്‍ വാങ്ങണോ അതോ പ്രവചനാതീതമായ വിപണിയില്‍ സാധ്യമായ ഇടിവുകള്‍ക്കായി കാത്തിരിക്കുന്നതാകും നല്ലത്.
ഏറ്റവും പുതിയ നിരക്കുകള്‍ ഇങ്ങനെ: (മാര്‍ച്ച് 27- രാവിലെ 9.30)
- കേരളം (ഒരു ഗ്രാമിന്)
22 കാരറ്റ്: 8235
24 കാരറ്റ്: 8984
18 കാരറ്റ്: 6738
- യുഎഇ (ഒരു ഗ്രാമിന്)
22 കാരറ്റ്: 336.50 ദിര്‍ഹം (7,867 രൂപ)
24 കാരറ്റ്: 363.25 ദിര്‍ഹം (8,492 രൂപ)
18 കാരറ്റ്: 275.30 ദിര്‍ഹം (6,436 രൂപ)