UAE Holiday; യുഎഇയിൽ ഈദ് അൽ അദ്ഹയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നു നീണ്ട അവധി ദിനങ്ങൾ; സാധ്യത തീയതികൾ ഇപ്രകാരം

ഈദ് അൽ ഫിത്തറിനെ തുടർന്നുള്ള നീണ്ട ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം വീണ്ടും അവധി ദിനങ്ങൾ. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ഇനി ആഴ്ചകൾ മാത്രം. ഇസ്‌ലാമിലെ ഏറ്റവും പുണ്യദിനമായ അറഫ ദിനത്തോടും ഈദ് അൽ അദ്‌ഹയോടും അനുബന്ധിച്ചാണ് അവധി ലഭിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജൂൺ രണ്ടാം വാരത്തിലായിരിക്കും അവധി ലഭിക്കുക. കൃത്യമായ തീയതികൾ തീയതിയോട് അടുത്ത് പ്രഖ്യാപിക്കുമെന്ന് അൽ മനാർ ഇസ്ലാമിക് സെൻ്ററിലെ എൻജിഎസിൻ്റെ ഇമാവും ഖത്തീബുമായ ഷെയ്ഖ് അയാസ് ഹൗസി പറഞ്ഞു.

ഇസ്‌ലാമിക കലണ്ടറിൻ്റെ ചാന്ദ്ര അധിഷ്‌ഠിത സമ്പ്രദായമനുസരിച്ച്, ഈദ് അൽ ഫിത്തറിന് ഏകദേശം രണ്ട് മാസവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണ് ഈദ് അൽ അദ്‌ഹ വരുന്നത്. ഇസ്‌ലാമിക കലണ്ടറിൻ്റെ ചാന്ദ്ര ചക്രത്തെ ആശ്രയിക്കുന്നതിനാൽ, ഓരോ വർഷവും രണ്ട് ഈദ് ഉത്സവങ്ങളുടെയും തീയതികളിൽ മാറ്റങ്ങൾ കാണാം. ഇത് വർഷം തോറും ഏകദേശം 10 മുതൽ 11 ദിവസം വരെ മുന്നോട്ട് പോകുമെന്ന് ഷെയ്ഖ് അയാസ് പറഞ്ഞു.

എല്ലാ ഇസ്ലാമിക ഹിജ്‌റി കലണ്ടർ മാസങ്ങളും 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കും. ഇസ്ലാമിക കലണ്ടറിൽ ദുൽ ഹിജ്ജ 9 നാണ് അറഫാ ദിനം. ഈദ് അൽ അദ്ഹ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആഘോഷിക്കുന്നത്. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് (ഐഎസിഎഡി) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം ജൂൺ 8 ശനിയാഴ്ചയാണ് ദുൽഹിജ്ജ 1. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഇതേ തീയതിയാണ് പ്രവചിക്കുന്നതെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പിൻ്റെ ഓപ്പറേഷൻസ് മാനേജർ ഖദീജ അഹ്മദ് പറഞ്ഞു.

അങ്ങനെയെങ്കിൽ ജൂൺ 16 (ദുൽഹിജ്ജ 9) ഞായറാഴ്ചയാണ് അറഫാ ദിനം. ഈദ് അൽ അദ്ഹ അപ്പോൾ ജൂൺ 17 തിങ്കളാഴ്ചയാണ് (ദുൽ ഹിജ്ജ 10). അതിനാൽ, അവധി, ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 19 ബുധൻ വരെയാണ്. വാരാന്ത്യം (ജൂൺ 15 ശനിയാഴ്ച) ഉൾപ്പെടെഅഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഈദ് അൽ-അദ്ഹ ത്യാഗത്തിൻ്റെ ഉത്സവമാണ്, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളിൽ ഒന്നാണിത്. അല്ലാഹുവിനോടുള്ള അനുസരണമെന്ന നിലയിൽ തൻ്റെ മകനെ ബലിയർപ്പിക്കാൻ ഇബ്രാഹിം നബി (അ)യുടെ സന്നദ്ധതയെയാണ് ഈദ് അൽ-അദ്ഹ അനുസ്മരിക്കുന്നത്. ഇബ്രാഹിം നബിയുടെ (അ) അല്ലാഹുവിനോടുള്ള ഭക്തിയുടെ പ്രതീകമായ കുർബാനി അല്ലെങ്കിൽ മൃഗത്തെ ബലിയർപ്പിക്കുന്ന പ്രവൃത്തിയാണ് ഈദുൽ അദ്ഹ ആഘോഷത്തിൽ പ്രാധാന്യമർഹിക്കുന്നത്.

ഇസ്‌ലാമിക മൂല്യങ്ങളിൽ അടിയുറച്ച വിശ്വാസം, ത്യാഗം, അനുകമ്പ എന്നിവയുടെ മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈദുൽ അദ്ഹ. അനുഗ്രഹവും മാർഗനിർദേശവും തേടി മുസ്ലീങ്ങൾ ഒത്തുകൂടുന്ന പള്ളികളിലെ ഈദ് പ്രാർത്ഥനയോടെയാണ് ദിവസം ആരംഭിക്കുന്നത്. പ്രാർത്ഥനയ്ക്ക് ശേഷം, അവർ ആശംസകൾ കൈമാറുകയും പരസ്പരം ആലിംഗനം ചെയ്യുകയും സന്തോഷവും നന്ദിയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ദൈവാനുഗ്രഹത്തിൻ്റെ സമൃദ്ധിയുടെയും ഔദാര്യത്തിൻ്റെയും പ്രതീകമായി സ്വാദിഷ്ടമായ സദ്യകൾ ഒരുക്കുന്നു. കുർബാനി അല്ലെങ്കിൽ മൃഗത്തെ ബലിയർപ്പിക്കുന്ന പ്രവൃത്തിയാണ് ഈദുൽ അദ്ഹ ആഘോഷത്തിൽ പ്രാധാന്യമർഹിക്കുന്നത്. ബലിമൃഗത്തിൻ്റെ മാംസം കുടുംബത്തിന്, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും,സമൂഹത്തിലെ ഭാഗ്യമില്ലാത്തവർക്ക് എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിലായി തിരിച്ചിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version