Apple watch;വളരെക്കാലമായി eSIM പിന്തുണയോടെ ആപ്പിൾ ഐഫോണുകൾ ലോഞ്ച് ചെയ്യുന്നുണ്ട്. ഒരു ഫിസിക്കൽ സിമ്മിൽ നിന്ന് വ്യത്യസ്തമായി, ഒരു eSIM സൗകര്യപ്രദവും സുരക്ഷിതവുമാണ്, അതിൻ്റെ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ സാധാരണ സിമ്മിനെ ഒരു eSIM ആക്കി മാറ്റുന്നത് ഒരു മികച്ച ആശയമാണ്. എന്നിരുന്നാലും, മുമ്പ്, ഒരു eSIM സജ്ജീകരിക്കുന്നത് ഒരു ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് എളുപ്പത്തിൽ തന്നെ eSIM ലേക്ക് മാറ്റാം. യുഎഇയിലെ പ്രമുഖ ടെലികോം കമ്പനികൾ ആപ്പിൾ വാച്ചിൽ eSIM ആക്ടിവാക്കാൻ അനുവദിക്കുന്ന തടസ്സരഹിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Du
- നിങ്ങളുടെ Apple വാച്ചിൽ Du eSIM ആക്ടീവാക്കുന്നത് ഇനി എളുപ്പം.
- നിങ്ങളുടെ ഐഫോണിലെ വാച്ച് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക
- ‘സെല്ലുലാർ സെറ്റ്അപ്പ്’ തിരഞ്ഞെടുക്കുക
- ഫോണും വാച്ചും പെയർ ആയിക്കഴിഞ്ഞാൽ ‘സെല്ലുലാർ’ തിരഞ്ഞെടുക്കുക
- du ആപ്പിൽ ലോഗിൻ ചെയ്യുക
- നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
- ‘സബ്‌സ്‌ക്രൈബ്’ ടാപ്പ് ചെയ്യുക.
- തുടർന്ന് eSIM ആക്ടിവേഷൻ പൂർത്തിയായതായി ഒരു മെസേജ് വരും
- നിങ്ങൾ ഒരു കോർപ്പറേറ്റ് നമ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ, eSIM ലഭിക്കുന്നതിന് കോർപ്പറേറ്റ് അംഗീകൃത ഒപ്പിട്ടയാളുമായി ബന്ധപ്പെടുക.
e&
- നിങ്ങളുടെ iPhone-ൽ വാച്ച് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക
- നിങ്ങളുടെ iPhone-മായി Apple വാച്ച് പെയർ ചെയ്യുക
- ‘സെല്ലുലാർ സെറ്റ്അപ്പ്’ തിരഞ്ഞെടുക്കുക
- നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് നിങ്ങളുടെ ഇ & ആപ്പിലേക്ക് ലോഗിൻ ചെയ്യുക
- നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
- eSIM ആക്ടിവേഷൻ പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു ടെക്സ്റ്റ് സന്ദേശം ലഭിക്കും
Virgin mobile
- Apple വാച്ചിൽ നിങ്ങളുടെ Virgin Mobile eSIM സജീവമാക്കുന്നതിന് ഇനി പറയുന്ന പ്രക്രിയ ചെയ്യുക
- നിങ്ങളുടെ iPhone-ൽ വാച്ച് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക
- ‘മൈ വാച്ച്’ ടാപ്പ് ചെയ്യുക
- ‘സെല്ലുലാർ’ തിരഞ്ഞെടുക്കുക
- ‘സെല്ലുലാർ സെറ്റ്അപ്പ്’ ടാപ്പ് ചെയ്യുക
- നിങ്ങളുടെ ആക്ടിവായിട്ടുള്ള വിർജിൻ മൊബൈൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- ‘സബ്‌സ്‌ക്രൈബ്’ സെലക്ട് ചെയ്യുക
- eSIM ആക്ടിവേഷൻ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങൾക്ക് മെസേജ് ലഭിക്കും, 5-7 മിനിറ്റിനുള്ളിൽ
ഫീസ്
Du, Virgin മൊബൈൽ ഉപഭോക്താക്കൾക്ക് ആപ്പിൾ വാച്ചിൽ ഒരു eSIM ആക്ടിവാക്കുന്നത് സൗജന്യമാണ്. അതേസമയം, e& ആണെങ്കിൽ ആദ്യത്തെ ആറ് മാസത്തേക്ക് നിങ്ങൾക്ക് സൗജന്യമായി eSIM ആസ്വദിക്കാം. അതിനുശേഷം, പ്രതിമാസം 25 ദിർഹം ഈടാക്കും.