ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പറക്കുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി ട്രാവല്‍ ഏജന്റുമാര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പറക്കുന്ന വിസിറ്റ് വിസ ഹോള്‍ഡര്‍മാര്‍ അതേ എയര്‍ലൈനില്‍ തന്നെ മടക്കയാത്രയും ബുക്ക് ചെയ്യണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ നിര്‍ദ്ദേശിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ചില യാത്രക്കാര്‍ക്ക് മറ്റൊരു എയര്‍ലൈനില്‍ റിട്ടേണ്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ യുഎഇയിലേക്ക് പറക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. ”ചില എയര്‍ലൈനുകള്‍ പറയുന്നത് യുഎഇയിലേക്കുള്ള യാത്ര അവരുമായി ബുക്ക് ചെയ്താല്‍, ഇന്ത്യയിലേക്കുള്ള യാത്രയും അതേ എയര്‍ലൈനില്‍ തന്നെ ബുക്ക് ചെയ്യണമെന്നാണ്. ഈ പുതിയ നിബന്ധന പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കപ്പെടുന്നതിന് കാരണമായേക്കാം, ”സിദ്ദിഖ് ട്രാവല്‍സ് ഡയറക്ടര്‍ താഹ സിദ്ദിഖ് പറഞ്ഞു.
”എന്റെ ചില ക്ലയന്റുകള്‍ക്ക് ദുബായിലേക്കുള്ള ടിക്കറ്റ് ഒരു എയര്‍ലൈനില്‍ ബുക്ക് ചെയ്തതിനാലും മടക്കം മറ്റൊന്നില്‍ ബുക്ക് ചെയ്തതിനാലും ഈ പ്രശ്‌നം നേരിട്ടു. ഒരേ കാരിയറില്‍ ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് ഞാന്‍ ഇപ്പോള്‍ എന്റെ ക്ലയന്റുകളോട് നിര്‍ദ്ദേശിക്കാറുണ്ട് ”സിദ്ദിഖ് പറഞ്ഞു.
ഇതിനെ മറ്റ് ട്രാവല്‍ ഏജന്റുമാരും പിന്തുണച്ചു. ”വിവിധ എയര്‍ലൈനുകളില്‍ നിന്നുള്ള ടിക്കറ്റുകളുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ചില കാരിയറുകളില്‍ നിന്നുള്ള അറിയിപ്പ് ഞാന്‍ കണ്ടു. അനാവശ്യമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഒരേ കാരിയറില്‍ ബുക്ക് ചെയ്യുന്നതാണ് ഉചിതം” അല്‍ഹിന്ദ് ബിസിനസ് സെന്റര്‍ എംഡി നൗഷാദ് ഹസ്സന്‍ പറഞ്ഞു.
കര്‍ശന പരിശോധനകള്‍
ട്രാവല്‍ ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ പറയുന്നതനുസരിച്ച്, യുഎഇയിലെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചത്. രേഖകളും മറ്റ് ആവശ്യകതകളും പാലിക്കാത്തതിനാല്‍ ചില യാത്രക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. ”ഒരേ വിമാനത്തില്‍ 40 യാത്രക്കാരെ വരെ തിരിച്ചയക്കുന്ന കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്,” നൗഷാദ് പറഞ്ഞു.
യാത്രാ ആവശ്യം ഉയരുന്നു
വേനല്‍ക്കാലം വരുന്നതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെന്ന് ഐദസാനി പറഞ്ഞു. ”ഇന്ത്യയില്‍ ഇത് വേനല്‍ക്കാലമാണ്, ആളുകള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും ഏറ്റവും അടുത്തതും അനുയോജ്യവുമായ ലക്ഷ്യസ്ഥാനം യുഎഇയാണ്. പൂര്‍ണ്ണ ശേഷിയുള്ള വിമാനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, ഇന്ത്യയില്‍ നിന്നുള്ള വിമാന നിരക്കുകളും കുതിച്ചുയരുന്നു, ”ഐദാസനി വ്യക്തമാക്കി. അതേസമയം കര്‍ശനമായ പരിശോധനകള്‍ കാരണം, യാത്രയ്ക്ക് മുമ്പ് ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍ യാത്രക്കാരെ ഉപദേശിക്കുന്നു.