uae job vacancy: യുഎഇയിലേക്ക് ജോലിക്ക് ആളെ വേണം: 1 ലക്ഷം വരെ ശമ്പളം, താമസവും വിമാന ടിക്കറ്റും ഫ്രീ

uae job vacancy ; കൊച്ചി: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വീണ്ടും വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നു. യു എ ഇയിലേക്ക് നടത്തുന്ന ഈ റിക്രൂട്ടമെന്റില്‍ പുരുഷന്‍മാർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർമാർ, ഇലക്ട്രിക്കൽ ക്യുഎ ക്യുസി എഞ്ചിനീയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ എന്നീ ഒഴിവുകളാണുള്ളത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ബന്ധപ്പെട്ട മേഖലയില്‍ ഒരു വർഷം പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. മതിയായ യോഗ്യതയുള്ളവർ ബയോഡാറ്റ recruit@odepec.in എന്ന മെയില്‍ ഐഡിയിലേക്ക് ഡിസംബർ 5 ന് മുമ്പായി അയക്കുക. ഒരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യതയും സമ്പളവും താഴെ നല്‍കുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ

15 ഒഴിവുകളാണ് ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ വിഭാഗത്തിലുണ്ട്. 2500 മുതല്‍ 4500 യുഎഇ ദിർഹം വരെയാണ് ശമ്പളം. അതായത് 57371 മുതല്‍ 103268 വരെ ഇന്ത്യന്‍ രൂപ. ദുബായിലെ പ്രശസ്തമായ വാണിജ്യ, റെസിഡൻഷ്യൽ പ്രോജക്ടുകളിലേക്കായിരിക്കും നിയമനം. ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് യോഗ്യതയുണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട മേഖലയില്‍ പ്രവർത്തി പരിചയവും.

സ്റ്റാൻഡേർഡ് ഇൻഡസ്ട്രി പ്രാക്ടീസുകൾക്ക് അനുസൃതമായി പ്രൊജക്റ്റുകൾ നടപ്പിലാക്കുക, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകളുടെ മേൽനോട്ടം വഹിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പ്രധാന കരാറുകാരനും കൺസൾട്ടൻ്റ് ഇൻസ്പെക്ഷൻ എഞ്ചിനീയർമാരുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തം. 30 വയസ്സാണ് പ്രായപരിധി.

ഇലക്ട്രിക്കൽ ക്യുഎ ക്യുസി എഞ്ചിനീയർ

ഒഴിവുകളുടെ എണ്ണം 10. ശമ്പളം 2500 മുതല്‍ 4500 യുഎഇ ദിർഹം വരെ. ദുബായിലെ വാണിജ്യ, റസിഡൻഷ്യൽ ടവർ പ്രോജക്ടുകളിലേക്കാണ് നിയമം. ഇലക്ട്രിക്കൽ രംഗത്ത് ഗുണമേന്മ ഉറപ്പുനൽകുന്നതിനെക്കുറിച്ചും കണ്‍ട്രോളിങ് പ്രക്രിയകളെക്കുറിച്ചുമുള്ള ശക്തമായ ധാരണയും ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി: 28 വയസ്സിൽ താഴെ

ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ

ഒഴിവുകളുടെ എണ്ണം 20. ശമ്പളം 2500 മുതല്‍ 4500 യുഎഇ ദിർഹം. അപേക്ഷിക്കുന്നവർക്ക് സമാനമായ മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയവും, ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റും വേണം. പ്രായപരിധി: 35 വയസ്സിൽ താഴെ

തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസം,ഗതാഗതം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, രണ്ട് വർഷത്തിലൊരിക്കല്‍ വിമാനടിക്കറ്റ് എന്നിവ കമ്പനി നല്‍കും. വിശദവിവരങ്ങള്‍ക്ക് ഓഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version