uae job vacancy:ആയിരത്തോളം തൊഴിലവസരങ്ങളുമായി യുഎഇ; പ്രവാസികളെ അവസരം വിട്ടുകളയരുത്;വേഗം അപേക്ഷിക്കു

Uae job vacancy; അബൂദബി: അധ്യാപകർക്ക് അവസരങ്ങളുമായി യുഎഇ. ഓഗസ്‌റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി 906 അധ്യാപകരുടെ ഒഴിവുകളാണ് യുഎഇയിൽ  ലിസ്‌റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബൈയിലാണ്.

130ലേറെ അബൂദബിയിലും. ശേഷിക്കുന്ന ഒഴിവുകൾ ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആയിരിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടിഇഎസ് വ്യക്തമാക്കുന്നു. യുഎഇയിലെ പ്രധാനപ്പെട്ട സ്‌കൂൾ ശൃംഖലയും മലയാളിയുടെ ഉടമസ്‌ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങി വിവിധ സ്‌കൂൾ മാനേജ്മെന്റുകൾ പുതിയ അധ്യയനത്തിലേക്കായി മികച്ച അധ്യാപകർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെംസ് ഗ്രൂപ്പ് അന്വേഷിക്കുന്നത് ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പരിശീലനം നേടിയ അധ്യാപകരെയാണ്, അതേസമയം യുകെ, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിഭകളെയും പരിഗണിക്കും. ജൂണിൽ റിക്രൂട്മെന്റ് പൂർത്തിയാക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്. വിദേശ അപേക്ഷകരുടെ അഭിമുഖം നടത്തി യോഗ്യരായ ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കും. യുകെ, യുഎസ് പരിശീലനം നേടിയ അധ്യാപകർക്കായി തലീം ഗ്രൂപ്പ് വിവിധ രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുകയാണ്.

സയൻസ്, മാത്തമാറ്റിക്സ്, ലാംഗ്വേജ് അധ്യാപകർക്കാണ് കൂടുതൽ അവസരം. ഈ മാസം അവസാനത്തോടെ അപേക്ഷകൾ സ്വീകരിച്ച് ജൂണിൽ റിക്രൂട്ട്മെന്റ് പൂർത്തിയാക്കി ഓഗസ്‌റ്റിൽ ജോലി ആരംഭിക്കാനാണ് പദ്ധതി. ഉദ്യോ​ഗാർത്ഥികൾക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യതയായി ആവശ്യപ്പെടുന്നത്. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 3000 ദിർഹം മുതൽ 23,000 ദിർഹം വരെ ശമ്പളം നൽകുന്ന mdbkejd/ സ്കൂ‌ളുകളുണ്ട്. വിശദ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക www.tes.com.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version